ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്. ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ ഗോസബ അരാംപൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ ശോഭന്‍ ദെബ്‌നാഥ് ആണ് കാനിങ് ആശുപത്രിയില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ മറ്റുള്ളവരെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ വീട്ടിനടുത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോംബ് […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്. ശനിയാഴ്ചയാണ് പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലെ ഗോസബ അരാംപൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ ശോഭന്‍ ദെബ്‌നാഥ് ആണ് കാനിങ് ആശുപത്രിയില്‍ മരിച്ചത്.

ഗുരുതര പരിക്കേറ്റ മറ്റുള്ളവരെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ വീട്ടിനടുത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് വ്യക്തമാണെന്ന് ബറൂയിപൂര്‍ അഡീഷണല്‍ എസ്പി ഇന്ദ്രജിത് ബസു പറഞ്ഞു.

വരാനിരിക്കുന്ന ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്രമം വ്യാപിപ്പിക്കാന്‍ ബി.ജെ.പിക്കാര്‍ ബോംബ് നിര്‍മ്മിക്കുകയാണെന്ന് ഗോസബയിലെ തൃണമൂല്‍ എംഎല്‍എ ജയന്ത നസ്‌കര്‍ ആരോപിച്ചു. അതേസമയം, വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ബിശ്വജിത് ആരോപിച്ചു.

Related Articles
Next Story
Share it