പെര്‍ളയിലെ നീതുകൃഷ്ണവധക്കേസില്‍ പ്രതിക്കെതിരെ കുറ്റപത്രം നല്‍കി

ബദിയടുക്ക: കൊല്ലം സ്വദേശിനിയും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയില്‍ താമസക്കാരിയുമായിരുന്ന നീതുകൃഷ്ണയെ(28) കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കുറ്റപത്രം. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യനെ(40)തിരെയാണ് ബദിയടുക്ക പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പെര്‍ള എല്‍ക്കാനയിലുള്ള വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് നീതു കൊല ചെയ്യപ്പെട്ടത്. 2023 ജനുവരി 27ന് രാവിലെ നീതുവും ആന്റോയും തമ്മില്‍ വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ആന്റോ നീതുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ക്ക് ശേഷമാണ് നീതുവിന്റെ മൃതദേഹം അഴുകിയ […]

ബദിയടുക്ക: കൊല്ലം സ്വദേശിനിയും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ളയില്‍ താമസക്കാരിയുമായിരുന്ന നീതുകൃഷ്ണയെ(28) കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കുറ്റപത്രം. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യനെ(40)തിരെയാണ് ബദിയടുക്ക പൊലീസ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പെര്‍ള എല്‍ക്കാനയിലുള്ള വീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് നീതു കൊല ചെയ്യപ്പെട്ടത്. 2023 ജനുവരി 27ന് രാവിലെ നീതുവും ആന്റോയും തമ്മില്‍ വഴക്കുകൂടിയിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ആന്റോ നീതുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദിവസങ്ങള്‍ക്ക് ശേഷമാണ് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ആന്റോ നേരത്തെ രണ്ട് യുവതികളെ വിവാഹം ചെയ്തിരുന്നു. ഇവരുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഇയാള്‍ നീതുവുമായി അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവ് മരിച്ചതിനാല്‍ നീതു ആന്റോക്കൊപ്പം പലയിടങ്ങളിലായി താമസിച്ചുവരികയായിരുന്നു. പിന്നീടാണ് ഇരുവരും പെര്‍ളയിലെത്തിയത്. ഇവിടത്തെ റബ്ബര്‍ തോട്ടത്തില്‍ ജോലി ചെയ്താണ് രണ്ടുപേരും ഉപജീവനമാര്‍ഗം കണ്ടെത്തിയത്. ആന്റോ ദിവസും മദ്യപിച്ച് വന്ന് നീതുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നു. ജനുവരി 27ന് രാവിലെ വഴക്കിനിടെ ആന്റോ നീതുവിനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി കഴുത്ത് ഞെരിച്ചു. ബോധമറ്റ് വീണ നീതുവിന്റെ കഴുത്തില്‍ തുണി ചുറ്റി മുറുക്കിയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നീതുവിന്റെ കയ്യിലുണ്ടായിരുന്ന ബ്രേസ് ലെറ്റ് ഊരിയെടുത്ത് പെര്‍ളയിലെ ധനകാര്യസ്ഥാപനത്തില്‍ 22,000 രൂപയ്ക്ക് പണയം വെച്ചു. ഈ പണം കൊണ്ട് മദ്യവും ഭക്ഷണവും വാങ്ങിക്കൊണ്ടുവന്ന് മറ്റ് ജോലിക്കാര്‍ക്കൊപ്പം ചേര്‍ന്ന് കഴിച്ചു. ഭാര്യ രാവിലെ തന്നെ നാട്ടിലേക്ക് പിണങ്ങിപ്പോയെന്ന് മറ്റ് തൊഴിലാളികളോട് പറഞ്ഞു. ഭാര്യ തനിച്ച് പോയതുകൊണ്ട് വിളിച്ച് അന്വേഷിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ഫോണ്‍ ചെയ്യുന്നത് പോലെ അഭിനയിച്ച് ഭാര്യ കോഴിക്കോട്ടെത്തിയെന്നും താന്‍ ഉടന്‍ പുറപ്പെടുകയാണെന്നും ആന്റോ വ്യക്തമാക്കി. ജനുവരി 30ന് രാവിലെ ആന്റോ വീട് പൂട്ടി സ്ഥലം വിട്ടു. നീതുവിന്റെ ഫോണും നശിപ്പിക്കാനായി കൊണ്ടുപോയിരുന്നു.വഴക്കിനിടെ ബന്ധം അവസാനിപ്പിച്ച് താന്‍ സ്വന്തം വീട്ടിലേക്ക് പോകുകയാണെന്ന് നീതു പറഞ്ഞതില്‍ പ്രകോപിതനായാണ് ആന്റോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it