പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു; അമരീന്ദര്‍ സിംഗ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

ദില്ലി: കോണ്‍ഗ്രസ് പഞ്ചാബ് ഘടകത്തിലെ തര്‍ക്കം തീരുന്നില്ല. പുതിയ മുഖ്യമന്ത്രിയായി ഇന്ന് രാവിലെ ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റുവെങ്കിലും രാജിവെച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിനിടെ ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. ബ്രഹ്‌മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എ.ഐ.സി.സി. നേതാക്കള്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് […]

ദില്ലി: കോണ്‍ഗ്രസ് പഞ്ചാബ് ഘടകത്തിലെ തര്‍ക്കം തീരുന്നില്ല. പുതിയ മുഖ്യമന്ത്രിയായി ഇന്ന് രാവിലെ ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റുവെങ്കിലും രാജിവെച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതിനിടെ ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. ബ്രഹ്‌മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എ.ഐ.സി.സി. നേതാക്കള്‍ ട്വീറ്റ് ചെയ്തത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ചരണ്‍ ജിത്ത് സിംഗ് ചന്നി.
അതിനിടെ, അതിര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കി.

Related Articles
Next Story
Share it