ദുബായിയില്‍ ചന്തേര മഹല്ല് സംഗമം നടത്തി

തൃക്കരിപ്പൂര്‍: യു.എ.ഇയില്‍ പ്രവാസികളായ ചന്തേര മഹല്ല് നിവാസികളുടെ സംഗമം ദുബായ് ഖിസൈസില്‍ ചേര്‍ന്നു. അല്‍ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മഹല്ല് സംഗമം ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി.പി. കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. യു.എ.ഇ ചന്തേര മുസ്ലിം ജമാഅത്ത് കോഡിനേറ്റര്‍ എം.ബി.എ ഖാദര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ സ്‌പെഷല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ റഫീഖ് പിലിക്കോട് പ്രവാസിയുടെ വിഷാദം എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ശരീഫ് കാരയില്‍, നൗഷാദ് ഉമ്മര്‍, അസ്‌കര്‍ അബ്ദുല്ല […]

തൃക്കരിപ്പൂര്‍: യു.എ.ഇയില്‍ പ്രവാസികളായ ചന്തേര മഹല്ല് നിവാസികളുടെ സംഗമം ദുബായ് ഖിസൈസില്‍ ചേര്‍ന്നു. അല്‍ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മഹല്ല് സംഗമം ചന്തേര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ.പി.പി. കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. യു.എ.ഇ ചന്തേര മുസ്ലിം ജമാഅത്ത് കോഡിനേറ്റര്‍ എം.ബി.എ ഖാദര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ സ്‌പെഷല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ റഫീഖ് പിലിക്കോട് പ്രവാസിയുടെ വിഷാദം എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. ശരീഫ് കാരയില്‍, നൗഷാദ് ഉമ്മര്‍, അസ്‌കര്‍ അബ്ദുല്ല സംസാരിച്ചു. മത്‌ലൂബ് നസീബ് ഖിറാഅത്ത് നടത്തി. വിവിധ കലാകായിക മസരങ്ങള്‍ക്ക് പുറമെ അജ്മാന്‍ രിഫായി ദഫ് സംഘം അവതരിപ്പിച്ച ദഫ് മുട്ട്, ഷാര്‍ജ ഇശല്‍ മഹര്‍ കലാസംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട് തുടങ്ങിയ കലാവിരുന്നുകളും അരങ്ങേറി. സംഗമത്തിന് എത്തിചേര്‍ന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളാവുന്ന മൂന്ന് പേര്‍ക്ക് സൗജന്യമായി പരിശുദ്ധ ഉംറ നിര്‍വ്വഹിക്കുന്നതിനുള്ള അവസരം ഹാഫിസ്, ഉനൈസ്, ജുനൈദ് എന്നിവര്‍ക്ക് ലഭിച്ചു.

Related Articles
Next Story
Share it