മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി ഒഴിയുന്നു; എ.എ റഹീം പുതിയ പ്രസിഡന്റായേക്കും

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി ഒഴിയുന്നു. പുതിയ പ്രസിഡന്റായി സംസ്ഥാന സെക്രട്ടറി എ.എ റഹീം എത്തിയേക്കുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. സംസ്ഥാന പൊതുമരാമത്തിന്റെയും ടൂറിസത്തിന്റെയും ചുമതലകള്‍ വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ തിരക്ക് വര്‍ദ്ധിച്ചതിനാലാണ് റിയാസ് സ്ഥാനമൊഴിയുന്നത്. 2017 ല്‍ എം.ബി രാജേഷ് ഒഴിഞ്ഞതോടെയാണ് പി.എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. എസ്.എഫ്.ഐ നേതാവ് […]

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പദവി ഒഴിയുന്നു. പുതിയ പ്രസിഡന്റായി സംസ്ഥാന സെക്രട്ടറി എ.എ റഹീം എത്തിയേക്കുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. സംസ്ഥാന പൊതുമരാമത്തിന്റെയും ടൂറിസത്തിന്റെയും ചുമതലകള്‍ വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ തിരക്ക് വര്‍ദ്ധിച്ചതിനാലാണ് റിയാസ് സ്ഥാനമൊഴിയുന്നത്.

2017 ല്‍ എം.ബി രാജേഷ് ഒഴിഞ്ഞതോടെയാണ് പി.എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. എസ്.എഫ്.ഐ നേതാവ് ജെയ്ക്ക് സി തോമസും ദേശീയ നേതൃത്വത്തിലേക്ക് വരാന്‍ സാധ്യതയുണ്ട്. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്നാണ് പാര്‍ട്ടി നിര്‍ദേശം.

റഹീം ദേശീയ അദ്ധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ എ.എ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Related Articles
Next Story
Share it