ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതും […]

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതും ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പെട്ടതും.

Related Articles
Next Story
Share it