ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിനെ തുടര്‍ന്നാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി റിപ്പോര്‍ട്ട്; കൊലയ്ക്ക് കാരണം ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

ബംഗളൂരു: ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിന്റെ പേരിലാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന് കാരണം ഭാഷയല്ലെന്ന് വ്യക്തമായതായി സി.ഐ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ണാടക പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച ഉച്ചയോടെയാണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ നാലിനാണ് ബംഗളൂരുവില്‍ ചന്ദ്രു കുത്തേറ്റ് മരിച്ചത്. ഉറുദുവില്‍ സംസാരിക്കാത്തതിനാണ് ചന്ദ്രുവിനെ കൊലപ്പെടുത്തിയതെന്ന സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവനയെ തുടര്‍ന്ന് സംഭവം മറ്റൊരു തരത്തിലുള്ള പ്രചാരണത്തിന് കാരണമായി. […]

ബംഗളൂരു: ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിന്റെ പേരിലാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന് കാരണം ഭാഷയല്ലെന്ന് വ്യക്തമായതായി സി.ഐ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കര്‍ണാടക പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച ഉച്ചയോടെയാണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ നാലിനാണ് ബംഗളൂരുവില്‍ ചന്ദ്രു കുത്തേറ്റ് മരിച്ചത്. ഉറുദുവില്‍ സംസാരിക്കാത്തതിനാണ് ചന്ദ്രുവിനെ കൊലപ്പെടുത്തിയതെന്ന സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവനയെ തുടര്‍ന്ന് സംഭവം മറ്റൊരു തരത്തിലുള്ള പ്രചാരണത്തിന് കാരണമായി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയും സമാനമായ പ്രസ്താവന നടത്തി. എന്നാല്‍ ആഭ്യന്തരമന്ത്രി പിന്നീട് തന്റെ പ്രസ്താവന പിന്‍വലിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് വ്യക്തമാക്കി. എന്നാല്‍ കമല്‍ പന്ത് കള്ളം പറയുകയാണെന്നും മരിച്ച ചന്ദ്രുവിന് ഉറുദു സംസാരിക്കാന്‍ അറിയാത്തതിനാലാണ് കൊലപാതകം നടന്നതെന്നും ബിജെപി നേതാവ് രവികുമാര്‍ അടക്കമുള്ളവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേസ് കൂടുതല്‍ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറി. സംഭവം നടക്കുമ്പോള്‍ ചന്ദ്രുവിന്റെ കൂടെയുണ്ടായിരുന്ന സൈമണ്‍ രാജുവിന്റെ മൊഴി സിഐഡി സംഘം രേഖപ്പെടുത്തിയിരുന്നു. ചന്ദ്രുവിന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഉറുദു സംസാരിക്കാത്തതിന്റെ പേരിലാണ് ചന്ദ്രുവിനെ കൊലപ്പെടുത്തിയതെന്ന് രാജു നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നുവെങ്കിലും പ്രതികള്‍ ചന്ദ്രുവിന്റെ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിനിടയാക്കിയതെന്ന് സി.ഐ.ഡി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Related Articles
Next Story
Share it