കരുണയുടെ കൈത്താങ്ങുമായി ചന്ദ്രിഗിരി ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണ ചടങ്ങ്
കാസര്‍കോട്: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഐ.എം.ജെ.എഫ്.2022-23 ലേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ ലളിതില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് നീര്‍ച്ചാല്‍ സ്വദേശിക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. എരിയാലില്‍ നടന്ന റോഡപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേനായിക്കൊണ്ടിരിക്കുന്ന നിര്‍ധനനായ […]

കാസര്‍കോട്: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി. സുധീര്‍ ഐ.എം.ജെ.എഫ്.
2022-23 ലേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടല്‍ ലളിതില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് നീര്‍ച്ചാല്‍ സ്വദേശിക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. എരിയാലില്‍ നടന്ന റോഡപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേനായിക്കൊണ്ടിരിക്കുന്ന നിര്‍ധനനായ യുവാവിനുള്ള ധനസഹായമായ 50,000 രൂപയുടെ ചെക്കും ചടങ്ങില്‍ കൈമാറി.
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ മികച്ച യുവ വ്യവാസായിക്കുള്ള അവാര്‍ഡ് പ്രവാസി ബിസിനസ്സുകാരനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ നിശബ്ദ പ്രവര്‍ത്തകനുമായ ജാഫര്‍ മുല്ലച്ചേരിക്ക് സമ്മാനിച്ചു.
വൈസ് പ്രസിഡണ്ട് റഹീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് എം.എം. നൗഷാദ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി എം. ബാലകൃഷ്ണന്‍, ടൈറ്റസ് തോമസ്, അഡ്വ. കെ.വിനോദ് കുമാര്‍, കെ. സുകുമാരന്‍ നായര്‍, അഷറഫ് എം.ബി മൂസ, വി. വേണുഗോപാല്‍, ഫാറൂക് കാസ്മി, മഹമൂദ് ഇബ്രാഹിം എരിയാല്‍, എം.എ സിദ്ദീഖ്, എ.കെ ഫൈസല്‍, പി.ബി അബ്ദുല്‍ സലാം സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ തെക്കില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ടി.കെ അബ്ദുല്‍ നസീര്‍ സ്വാഗതവും സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം.എം നൗഷാദ് (പ്രസിഡണ്ട്), പി.ബി അബ്ദുല്‍ സലാം, അഷ്‌റഫ് ഐവ (വൈസ് പ്രസിഡണ്ടുമാര്‍) ഷാഫി എ. നെല്ലിക്കുന്ന് (സെക്രട്ടറി), സുനൈപ് എം.എ.എച്ച് (ജോ.സെക്രട്ടറി), എം.എ സിദ്ദീഖ് (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റെടുത്തു.