ചന്ദ്രയാന്‍ വിജയദൗത്യം: സംഘത്തില്‍ പങ്കാളിയായി കാസര്‍കോട് സ്വദേശികളും

കാസര്‍കോട്: ചന്ദ്രനില്‍ ഇന്ത്യയുടെ വിജയക്കൊടി പറത്തി ചന്ദ്രയാന്‍ 3 ഇന്നലെ വൈകിട്ട് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ വിജയകരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ കാസര്‍കോട് സ്വദേശികളും. കാസര്‍കോട് ചെര്‍ക്കള എരിയപ്പാടി സ്വദേശിയും ബി.ഇ.എം ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ കൃഷ്ണ മോഹന ഷാന്‍ഭോഗും ദൗത്യത്തില്‍ പങ്കാളിയായി. എരിയപ്പാടിയിലെ വിഷ്ണു ഷാന്‍ഭോഗിന്റെ മകനാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിലെ 1981ലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥിയാണ്. പാടി എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ഭോപാലിലും സൂറത്കലിലും പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും […]

കാസര്‍കോട്: ചന്ദ്രനില്‍ ഇന്ത്യയുടെ വിജയക്കൊടി പറത്തി ചന്ദ്രയാന്‍ 3 ഇന്നലെ വൈകിട്ട് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ വിജയകരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ കാസര്‍കോട് സ്വദേശികളും. കാസര്‍കോട് ചെര്‍ക്കള എരിയപ്പാടി സ്വദേശിയും ബി.ഇ.എം ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ കൃഷ്ണ മോഹന ഷാന്‍ഭോഗും ദൗത്യത്തില്‍ പങ്കാളിയായി. എരിയപ്പാടിയിലെ വിഷ്ണു ഷാന്‍ഭോഗിന്റെ മകനാണ്. ഇപ്പോള്‍ ബംഗളൂരുവിലാണ് താമസം. കാസര്‍കോട് ബി.ഇ.എം ഹൈസ്‌കൂളിലെ 1981ലെ എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥിയാണ്. പാടി എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ഭോപാലിലും സൂറത്കലിലും പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയില്‍ ജോലിയില്‍ പ്രവേശിച്ച കൃഷ്ണ മോഹന ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ ബംഗളൂരുവിലാണ് സേവനം അനുഷ്ഠിക്കുന്നത്. ഭാര്യ കവിത എസ്.ബി.ഐ ഉദ്യോഗസ്ഥയാണ്. ശ്രവ്യ, ശ്രയ എന്നിവര്‍ മക്കള്‍.
കാസര്‍കോട് സ്വദേശികളായ മറ്റുചില ശാസ്ത്രജ്ഞന്‍മാരും സാങ്കേതിക വിദഗ്ധരും ചന്ദ്രയാന്‍ 3 വിജയദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

Related Articles
Next Story
Share it