ചന്ദ്രഗിരി സോക്കര്‍ സീസണ്‍-8: അല്‍സബാ എഫ്.സി ജേതാക്കള്‍

ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ ഘടകം സംഘടിപ്പിച്ച ലിന്‍ ഗോള്‍ഡ് ചന്ദ്രഗിരി സോക്കര്‍ സീസണ്‍-8 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ സബാ എഫ്.സി അജ്മാന്‍ ചാമ്പ്യന്മാരായി. ദുബായ് അല്‍ ഖിസൈസ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സേഫ് ലൈന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍അമീന്‍ ട്രാന്‍സ്‌പോര്‍ട്ട് ടീമിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ടൈബ്രേക്കറിലും തുല്യത പാലിച്ചപ്പോള്‍ നെറുക്കടുപ്പിലാണ് എഫ്.സി അജ്മാന്‍ ചാമ്പ്യന്‍മാരായത്. യു.എ.ഇയിലെ ഫുട്‌ബോള്‍ അസോസിയേഷനായ കെഫയിലെ പതിനാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റില്‍ […]

ദുബായ്: ചന്ദ്രഗിരി ക്ലബ് മേല്‍പറമ്പ് യു.എ.ഇ ഘടകം സംഘടിപ്പിച്ച ലിന്‍ ഗോള്‍ഡ് ചന്ദ്രഗിരി സോക്കര്‍ സീസണ്‍-8 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ സബാ എഫ്.സി അജ്മാന്‍ ചാമ്പ്യന്മാരായി. ദുബായ് അല്‍ ഖിസൈസ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സേഫ് ലൈന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍അമീന്‍ ട്രാന്‍സ്‌പോര്‍ട്ട് ടീമിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും ടൈബ്രേക്കറിലും തുല്യത പാലിച്ചപ്പോള്‍ നെറുക്കടുപ്പിലാണ് എഫ്.സി അജ്മാന്‍ ചാമ്പ്യന്‍മാരായത്. യു.എ.ഇയിലെ ഫുട്‌ബോള്‍ അസോസിയേഷനായ കെഫയിലെ പതിനാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റില്‍ ഓരോ കളികളും ആവേശകരമായിരുന്നു. കോസ്റ്റല്‍ തിരുവനന്തപുരം മൂന്നാം സ്ഥാനവും വോള്‍ഗ എഫ്.സി നാലാം സ്ഥാനവും കരസ്ഥാമാക്കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി കളികാരുമായി പരിചയപ്പെട്ടു. അല്‍സബാ എഫ്.സി അജ്മാനുള്ള ട്രോഫി ആസിഫ് ബി.എ സമ്മാനിച്ചു. മികച്ച കളിക്കാരനായി അംജാദ് (അല്‍സബാ എഫ്.സി), ഡിഫന്ററായി സ്റ്റെഫിന്‍ (അല്‍ അമീന്‍ മാസ്സ്), ഗോള്‍ കീപ്പറായി ബിബിന്‍ (അല്‍ അമീന്‍ മാസ്സ് എഫ് .സി) എന്നിവരെ തിരഞ്ഞെടുത്തു. സമാപന പരിപാടിയില്‍ മുനീര്‍ പള്ളിപ്പുറം, നൗഷാദ് വളപ്പില്‍, ഹനീഫ് ടി.ആര്‍, അഷ്റഫ് ബോസ്, ഹാരിസ് കല്ലട്ര, ഹനീഫ മരവയില്‍, അസീസ് സി.ബി, ജാഫര്‍ റായ്ഞ്ചര്‍, സന്തോഷ് കെഫ, തയ്യിബ് ഫനൂസ്, അഷറഫ് കെ.ആര്‍, ജാഫര്‍ സി.ബി, ഹാഷിം ബി.എ, ഇല്യാസ് ഹില്‍ടോപ്പ്, നിയ കേറ്റം, ജാഫര്‍ വളപ്പ്, ജാഫര്‍ ഹില്‍ടോപ്പ്, ഇസ്മായില്‍ ചളിയങ്കോട്, ഷബീര്‍ ചളിയങ്കോട്, ആഷിഫ് കല്ലട്ര, ബഷീര്‍, ഇസ്മായില്‍ ചളിയങ്കോട് തുടങ്ങിയവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹസീബ് തളങ്കര, സഫ്വാന്‍ പാണലം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഇസ്മായില്‍ നാലാംവാതുക്കല്‍, ബഷീര്‍ പള്ളിക്കര, ഫൈസല്‍ പട്ടേല്‍, അസീസ് സി.ബി, ഹനീഫ് കട്ടക്കാല്‍, ഷബീര്‍ കൈതക്കാട്, ഷബീര്‍ കീഴൂര്‍, ഫറാസ് മേല്‍പ്പറമ്പ്, അമീര്‍ കല്ലട്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it