ചെമനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ് അരങ്ങില്‍

കാസര്‍കോട്: പരമ്പരാഗത തൊഴില്‍മേഖലകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന അഗാധമായ ചിന്തകള്‍ക്കൊടുവില്‍ രൂപംകൊണ്ട് ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ മ്യൂസിക് ബാന്‍ഡ് യാഥാര്‍ത്ഥ്യമായി. തങ്ങളുടെ ലക്ഷ്യത്തിന് തങ്ങളുടെ നാടിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു പേര് തന്നെ അവര്‍ കണ്ടെത്തി. ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ്. ചെറുകിട വ്യവസായങ്ങള്‍ക്കും തൊഴിലുറപ്പ് ജോലികള്‍ക്കുമപ്പുറം പ്രത്യേക പരിശീലനവും ഒരു വലിയ തുക മാറ്റിവെക്കേണ്ടതുമായ പദ്ധതിയായതിനാല്‍ എങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തികമാക്കാമെന്ന ആലോചനയിലായിരുന്നു ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ആദ്യം പഞ്ചായത്തിലെ വിവിധ […]


കാസര്‍കോട്: പരമ്പരാഗത തൊഴില്‍മേഖലകളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന അഗാധമായ ചിന്തകള്‍ക്കൊടുവില്‍ രൂപംകൊണ്ട് ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ മ്യൂസിക് ബാന്‍ഡ് യാഥാര്‍ത്ഥ്യമായി. തങ്ങളുടെ ലക്ഷ്യത്തിന് തങ്ങളുടെ നാടിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു പേര് തന്നെ അവര്‍ കണ്ടെത്തി.

ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ്. ചെറുകിട വ്യവസായങ്ങള്‍ക്കും തൊഴിലുറപ്പ് ജോലികള്‍ക്കുമപ്പുറം പ്രത്യേക പരിശീലനവും ഒരു വലിയ തുക മാറ്റിവെക്കേണ്ടതുമായ പദ്ധതിയായതിനാല്‍ എങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തികമാക്കാമെന്ന ആലോചനയിലായിരുന്നു ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ആദ്യം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 25 കുടുംബശ്രീ അംഗങ്ങളുള്ള യൂണിറ്റ് രൂപീകരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലെ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.45 ലക്ഷം രൂപ വായ്പ എടുത്താണ് പദ്ധതി ആരംഭിച്ചത്. ഇതില്‍ മൂന്ന് ലക്ഷം രൂപ പഞ്ചായത്ത് സബ്‌സിഡിയായിട്ടാണ് നല്‍കുന്നത്.
മറ്റു തൊഴില്‍സംരംഭങ്ങളിലൊന്നും ഇല്ലാത്തവരെയും ബാന്‍ഡ് മേളത്തില്‍ താത്പര്യമുള്ളവരെയും മാത്രമാണ് നിലവില്‍ ഈ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. മുപ്പത് വയസ്സ് മുതല്‍ അമ്പത് വയസ്സ് വരെയുള്ള തൊഴിലുറപ്പ് അടക്കമുള്ള ജോലികള്‍ ചെയ്തുകൊണ്ടിരുന്നവരും ഇനി ബാന്‍ഡ് മേളവുമായി അരങ്ങിലെത്തും.
ചന്ദ്രഗിരി കോട്ടയും ചന്ദ്രഗിരി പുഴയും സ്ഥിതി ചെയ്യുന്ന ചെമ്മനാടിന്റെ സ്വന്തം ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ് രാജ്യം മുഴുവനും അറിയപ്പെടുന്ന ഒരു ബാന്‍ഡ് സെറ്റായി വളര്‍ത്തുവാനാണ് തങ്ങളുടെ ശ്രമമെന്ന് ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് അബൂബക്കര്‍ പറയുന്നു.
ബാന്‍ഡ് മേളയുടെ ആദ്യ പാഠങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിയത് കുടുംബശ്രീ ജില്ലാ മിഷന്‍ ജോബ് കഫെ ട്രെയിനിംഗ് കേന്ദ്രത്തിലെ രാജേഷിന്റെ നേതൃത്വത്തില്‍ സതീഷന്‍ മയിച്ച മാസ്റ്ററാണ്. മുപ്പത് ദിവസത്തെ പരിശീലനങ്ങള്‍ക്കൊടുവില്‍ ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ് പൂര്‍ണ്ണ സജ്ജരായി അരങ്ങിലെത്തി. മന്ത്രി എം.ബി രാജേഷാണ് 'ചന്ദ്രഗിരി മ്യൂസിക് ബാന്‍ഡ് ' ഉദ്ഘാടനം ചെയ്തത്.

Related Articles
Next Story
Share it