10 അവാര്‍ഡുകള്‍ മാറോടണച്ച് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: സാമൂഹ്യ, സാസംകാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ എക്സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ 10 പുരസ്‌കാരങ്ങള്‍. കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഉള്‍പ്പെട്ട ഡിസ്ട്രിക്ട് 318 ഇയില്‍ 159 ക്ലബ്ബുകളില്‍ നിന്ന് 2020-21 ലെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചന്ദ്രിഗി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ […]

കാസര്‍കോട്: സാമൂഹ്യ, സാസംകാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മികവ് തെളിയിച്ച ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ എക്സലന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ 10 പുരസ്‌കാരങ്ങള്‍. കോഴിക്കോട്, മാഹി, കണ്ണൂര്‍, വയനാട്, കാസര്‍കോട് ഉള്‍പ്പെട്ട ഡിസ്ട്രിക്ട് 318 ഇയില്‍ 159 ക്ലബ്ബുകളില്‍ നിന്ന് 2020-21 ലെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചന്ദ്രിഗി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹോം ഫോര്‍ ഹോം ലെസ്സ് പദ്ധതിയില്‍ വീട് നിര്‍മ്മിച്ചു നല്‍കുകയും നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ഫ്രീ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഹംഗര്‍ റിലാഫ് പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് കിറ്റ് വിതരണവും ചെയ്തു വരുന്നു. കോവിഡ് കാലത്ത് രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണവിതരണം, ഡയബറ്റിക്, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, കുട്ടികളിലെ കാന്‍സര്‍ രോഗം, കാഴ്ചക്കുറവ് എന്നിവക്കുള്ള ചിക്ത്സാ സഹായം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങളും സമ്മാനിച്ചു. മികച്ച ക്ലബ്ബ് പ്രസിഡണ്ടിനുള്ള അവാര്‍ഡ് മുന്‍ പ്രസിഡണ്ട് ഫാറൂഖ് കാസ്മിയും സെക്രട്ടറിക്കും ട്രഷററിനുമുള്ള പുരസ്‌കാരങ്ങള്‍ ഷംസീര്‍ റസൂല്‍, അഷ്റഫ് ഐവ എന്നിവരും ഏറ്റുവാങ്ങി. ഡിസട്രിക്ടിലെ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സമയ ബന്ധിതമായി നടപ്പാക്കിയതിന് ഡിസ്ട്രിക്ട് ചെയര്‍പേഴ്സണ്‍ ജലീല്‍ മുഹമ്മദും അവാര്‍ഡ് ഏറ്റുവാങ്ങി.

Related Articles
Next Story
Share it