ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കായി ഓട്ടിസം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ വാരാഘോഷങ്ങളുടെ ഭാഗമായി അംഗന്‍വാടി ടീച്ചേര്‍സിന് ഓട്ടിസം സംബന്ധിച്ച് പരിശീലന പരിപാടി സഘടിപ്പിച്ചു. മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ അക്കര ഫൗണ്ടേഷനും ജില്ലാ വനിതാ ശിസുക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് കാറഡുക്ക പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. ലയണ്‍സ് ക്ലബ്ബ് സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനം പ്രമാണിച്ച് എല്ലാ വര്‍ഷവും ജനുവരി ആദ്യവാരം ലയണ്‍സ് സേവന വാരമായി ആഷോഷിക്കുകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി […]

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ വാരാഘോഷങ്ങളുടെ ഭാഗമായി അംഗന്‍വാടി ടീച്ചേര്‍സിന് ഓട്ടിസം സംബന്ധിച്ച് പരിശീലന പരിപാടി സഘടിപ്പിച്ചു. മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടൂര്‍ അക്കര ഫൗണ്ടേഷനും ജില്ലാ വനിതാ ശിസുക്ഷേമ വകുപ്പിന്റെയും സഹകരണത്തോടെയാണ് കാറഡുക്ക പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കിയത്. ലയണ്‍സ് ക്ലബ്ബ് സ്ഥാപകന്‍ മെല്‍വിന്‍ ജോണ്‍സിന്റെ ജന്മദിനം പ്രമാണിച്ച് എല്ലാ വര്‍ഷവും ജനുവരി ആദ്യവാരം ലയണ്‍സ് സേവന വാരമായി ആഷോഷിക്കുകയാണ്.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരെ നേരത്തെ എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി അക്കര ഫൗണ്ടേഷന്‍ പ്രൊജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍ വിശദീകരിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അഡൈ്വസര്‍ കെ. ഗോപി, ടൈറ്റസ് തോമസ്, പ്രശാന്ത് ജി. നായര്‍, വി. വേണുഗോപാല്‍, സി.എല്‍ അബ്ദുല്‍ റഷീദ്, സിഡിഒ പി. ലതിക, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, ടി.ഡി നൗഫല്‍, എം.ടി സുബൈര്‍ സംസാരിച്ചു. ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും അഷറഫ് ഐവ നന്ദിയും പറഞ്ഞു.

അക്കര ഫൗണ്ടേഷന്‍ ഫോര്‍ ചൈല്‍ഡ് ഡെവലെപ്പ്മെന്റ് സൈക്കോളജിസ്റ്റ് റീമ ബി.എസ്, ഡിപ്പാര്‍ട്ട്മെന്റല്‍ ഹെഡ് ജീനില്‍ രാജ്, ഫിസിയോ തെറാപ്പിസ്റ്റ് ലീന നാരായണന്‍, ബിന്ദു സുരേഷ്, എലിസബത്ത്, ഷാനിബ ടി.പി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it