വയോധികന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പൊലീസിന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ അനുമോദനം

മേല്‍പറമ്പ്: സമയോചിതമായ ഇടപെടലിലൂടെ വയോധികന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പൊലീസിന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ അനുമോദനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഒരു കുടുംബം സഹായം അഭ്യര്‍ത്ഥിച്ച് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. അബോധാവസ്ഥയിലായ തങ്ങളുടെ അച്ഛനെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു കാറിലെത്തിയ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. ഈ സമയത്ത് സ്റ്റേഷനിലെ വാഹനം രാത്രികാല പരിശോധനാ ഡ്യൂട്ടിയിലായിരുന്നു. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ രോഗിയേയും കുടുംബത്തേയും സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസര്‍മാരായ രഞ്ജിത്തും രാജേന്ദ്രനും ചെങ്കള ഇ.കെ […]

മേല്‍പറമ്പ്: സമയോചിതമായ ഇടപെടലിലൂടെ വയോധികന്റെ ജീവന്‍ രക്ഷിച്ച മേല്‍പറമ്പ് പൊലീസിന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ അനുമോദനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഒരു കുടുംബം സഹായം അഭ്യര്‍ത്ഥിച്ച് മേല്‍പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. അബോധാവസ്ഥയിലായ തങ്ങളുടെ അച്ഛനെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നായിരുന്നു കാറിലെത്തിയ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. ഈ സമയത്ത് സ്റ്റേഷനിലെ വാഹനം രാത്രികാല പരിശോധനാ ഡ്യൂട്ടിയിലായിരുന്നു. ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ രോഗിയേയും കുടുംബത്തേയും സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസര്‍മാരായ രഞ്ജിത്തും രാജേന്ദ്രനും ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അത്യാസന്ന നിലയിലായിരുന്ന വയോധികനെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കി. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് വയോധികന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ജീവന്‍ രക്ഷിച്ച രഞ്ജിത്തിനെയും രാജേന്ദ്രനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിവിധ സംഘടനകളും അനുമോദിച്ചു.
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഉപഹാരം പ്രസിഡണ്ട് ഷരീഫ് കാപ്പില്‍ സമ്മാനിച്ചു. അനുമോദന ചടങ്ങ് സി.ഐ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ഫറൂഖ് കാസ്മി, സുബൈര്‍ എം.ടി തുടങ്ങിയവര്‍ സംസാരിച്ചു. സുനൈഫ് എം.എ.എച്ച് സ്വാഗതവും മജീദ് ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it