കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ രണ്ടാമത് യൂത്ത് എന്റര്‍പ്രണറര്‍ അവാര്‍ഡ് പ്രവാസി വ്യവസായി ജാഫര്‍ മുല്ലച്ചേരിക്ക്. ഖത്തറിലും, ദുബായിലും, നാട്ടിലുമായി വ്യവസായ ശൃംഘലകളുള്ള ജാഫര്‍ ഉദുമ മുല്ലച്ചേരി സ്വദേശിയാണ്. ഇന്ന് ഹോട്ടല്‍ ലിളിതില് നടക്കുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഇന്സ്റ്റലേഷന് ചടങ്ങില്‍ ലയണ്‍സ് ഡിസട്രിക്ട് ഗവര്‍ണര്‍ ഡോ.പി. സുധീര്‍ അവാര്‍ഡ് സമ്മാനിക്കും.