ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷവും ഡിജി വിസിറ്റും നടത്തി

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷവും ഡിജി വിസിറ്റും വലിയപറമ്പ ഹൗസ് ബോട്ടില്‍ നടന്നു. ഡിസ്ട്രിക്ട് 318 ഇ. ഗവര്‍ണര്‍ ഡോ. ഒ.വി സനല്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ സേവന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ഗവര്‍ണര്‍ നടത്തി. അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ജനിതക വൈകല്യങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്താന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും അംഗവന്‍വാടി ടീച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കും. വീടുകളില്‍ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകള്‍ ശേഖരിച്ച് പാലിയേറ്റീവ് കെയറുകളിലേക്ക് നല്‍കും. […]

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബാംഗങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷവും ഡിജി വിസിറ്റും വലിയപറമ്പ ഹൗസ് ബോട്ടില്‍ നടന്നു.

ഡിസ്ട്രിക്ട് 318 ഇ. ഗവര്‍ണര്‍ ഡോ. ഒ.വി സനല്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ സേവന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും ഗവര്‍ണര്‍ നടത്തി. അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് ജനിതക വൈകല്യങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്താന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും അംഗവന്‍വാടി ടീച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കും. വീടുകളില്‍ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്നുകള്‍ ശേഖരിച്ച് പാലിയേറ്റീവ് കെയറുകളിലേക്ക് നല്‍കും. അതോടൊപ്പം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി നാലര പവനും വിവാഹ വസ്ത്രങ്ങളും വീട് നിര്‍മ്മാണത്തിനായി ഒരു വിധവക്ക് 125000 രൂപയുടെ ധനസഹായവും ചടങ്ങില്‍ വെച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. ഷാഫി എ.നെല്ലിക്കുന്ന് ഗവര്‍ണറെ പരിചയപ്പെടുത്തി. സെക്രട്ടറി ഷംസീര്‍ റസൂല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്യാബിനറ്റ് ട്രഷറര്‍ കെ.വി രാമചന്ദ്രന്‍, പ്രശാന്ത് ജി. നായര്‍, വി.വേണുഗോപാല്‍, സി.എല്‍ അബ്ദുല്‍ റഷീദ്, ജലീല്‍ മുഹമ്മദ്, അബ്ദുല്‍ നാസിര്‍ ടി.കെ, ലേഡി ലയണസ്സ് പ്രസിഡണ്ട് റൂബി കെ. മുഹമ്മദ്, ലിയോ ക്ലബ്ബ് പ്രസിഡണ്ട് ഷമാന്‍ ഷാഫി, ഷിഫാനി മുജീബ് പ്രസംഗിച്ചു. ഷരീഫ് കാപ്പില്‍ സ്വാഗതവും അഷറഫ് ഐവ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it