മനോഹര ദൃശ്യങ്ങളുമായി ചന്ദ്രഗിരിക്കോട്ട
കാസര്‍കോട്ട് നിന്ന് നാലു കിലോമീറ്റര്‍ അകലെയായി മേല്‍പ്പറമ്പിന് സമീപം പയസ്വിനി പുഴയുടെയും അറബിക്കടലിന്റെയും സംഗമ സ്ഥാനത്തിനരികിലുള്ള ചന്ദ്രഗിരിയെന്ന സ്ഥലത്താണ് ചന്ദ്രഗിരി കോട്ടയുള്ളത്.കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിരുകളായിരുന്നു ചന്ദ്രഗിരിപ്പുഴ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുളുനാടിനെ വിജയനഗര സാമാജ്യം കീഴടക്കിയിരുന്നു. കോലത്തുനാട്ടുക്കാര്‍ക്ക് ചന്ദ്രഗിരിയുടെ അധീശത്വനഷ്ടപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടോടെ വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയും ബേഡന്നൂര്‍ നായ്ക്കന്മാര്‍ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാര്‍ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായ്‌ക്കെന്ന രാജാവാണ് രാജ്യസുരക്ഷയ്ക്കായി 17-ാം നൂറ്റാണ്ടില്‍ കോട്ട നിര്‍മ്മിച്ചത്. […]

കാസര്‍കോട്ട് നിന്ന് നാലു കിലോമീറ്റര്‍ അകലെയായി മേല്‍പ്പറമ്പിന് സമീപം പയസ്വിനി പുഴയുടെയും അറബിക്കടലിന്റെയും സംഗമ സ്ഥാനത്തിനരികിലുള്ള ചന്ദ്രഗിരിയെന്ന സ്ഥലത്താണ് ചന്ദ്രഗിരി കോട്ടയുള്ളത്.
കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിരുകളായിരുന്നു ചന്ദ്രഗിരിപ്പുഴ. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുളുനാടിനെ വിജയനഗര സാമാജ്യം കീഴടക്കിയിരുന്നു. കോലത്തുനാട്ടുക്കാര്‍ക്ക് ചന്ദ്രഗിരിയുടെ അധീശത്വ
നഷ്ടപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടോടെ വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയും ബേഡന്നൂര്‍ നായ്ക്കന്മാര്‍ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാര്‍ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായ്‌ക്കെന്ന രാജാവാണ് രാജ്യസുരക്ഷയ്ക്കായി 17-ാം നൂറ്റാണ്ടില്‍ കോട്ട നിര്‍മ്മിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 150 അടിയോളം ഉയരത്തില്‍ ഏഴ് ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ട ഇന്ന് കേരള പുരാവസ്തു വകുപ്പിനു കീഴിലെ ചരിത്ര സ്മാരകമാണ്. കോട്ടയുടെ മുകളിലെത്താന്‍ നിരവധി പടികള്‍ കയറി പോകേണ്ടതുണ്ട്. മുകളില്‍ നിന്ന് കാസര്‍കോടിന്റെയും പരിസര പ്രദേശങ്ങളുടേയും വിദൂര സുന്ദരക്കാഴ്ചകള്‍ കാണാം. ഭൂരിഭാഗവും തകര്‍ന്നു കിടക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമേ ഇന്നിപ്പോള്‍ കാണാനുള്ളു.
അറബിക്കടലിന്റേയും ചന്ദ്രഗിരിപ്പുഴയുടേയും സംഗമസ്ഥാനവും സൂര്യാസ്തമയവും ചന്ദ്രഗിരി കോട്ടയിലെ പ്രധാന കാഴ്ചകളാണ്. പച്ചപ്പു വിരിച്ചു പരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകളും തീരദേശ കാഴ്ചകളും നയന സുന്ദരങ്ങളാണ്. ദ്യശ്യങ്ങള്‍ പകര്‍ത്താനും കാഴ്ചകള്‍ ആസ്വദിക്കുവാനുമായി ധാരാളം വിനോദ സഞ്ചാരികള്‍ ചന്ദ്രഗിരി കോട്ടയിലെത്തുന്നുണ്ട്. മതിയായ സൗകര്യങ്ങളൊരുക്കി, വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പുഴകളും കടലും കുന്നുകളും കോട്ടകളുമായി നിറഞ്ഞു നില്‍ക്കുന്ന കാസര്‍കോടിന്റെ മണ്ണിലൂടെ സഞ്ചരിച്ച് അവയുടെ ചരിത്രം കൂടിയറിയുമ്പോള്‍, നൂറ്റാണ്ടുകളുടെ ജീവിത രീതികളുമായി നമ്മുടെ നാടിന്റെ സുഗന്ധങ്ങള്‍ നമ്മളിലേക്കും പകരുകയാണ്.
-രാജന്‍ മുനിയൂര്‍