കാരുണ്യം കാത്ത് ചാന്ദ്‌നി; തുടര്‍ ചികിത്സക്ക് 50ലക്ഷം രൂപ വേണം
കാസര്‍കോട്: ദേലംപാടി ചാപ്പക്കല്ലിലെ പുരുഷോത്തമന്റെ ഭാര്യ ചാന്ദ്‌നി ഉദാരമതികളുടെ കനിവ് തേടുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇതിനോടകം വിവിധ ശസ്ത്രക്രിയകള്‍ക്കും കൃത്രിമ ശ്വാസോച്ഛ്വാസത്തിനും വിധേയയായ ചാന്ദ്‌നി മരണത്തോട് മല്ലിട്ടാണ് കഴിയുന്നത്.ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ മാരകമായ രോഗമാണ് ചാന്ദ്‌നിയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.വിദഗ്ധ ചികിത്സക്ക് ഹൈദരാബാദിലെ പ്രശസ്തമായ എ.ഐ.ജി. ആസ്പത്രിയെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തുടര്‍ ചികിത്സക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആസ്പത്രി അധികൃതരുടെ അറിയിപ്പ്.എന്നാല്‍ കുടുംബത്തിന് ഈ […]

കാസര്‍കോട്: ദേലംപാടി ചാപ്പക്കല്ലിലെ പുരുഷോത്തമന്റെ ഭാര്യ ചാന്ദ്‌നി ഉദാരമതികളുടെ കനിവ് തേടുന്നു. ഗുരുതരമായ രോഗം ബാധിച്ച് ഇതിനോടകം വിവിധ ശസ്ത്രക്രിയകള്‍ക്കും കൃത്രിമ ശ്വാസോച്ഛ്വാസത്തിനും വിധേയയായ ചാന്ദ്‌നി മരണത്തോട് മല്ലിട്ടാണ് കഴിയുന്നത്.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ മാരകമായ രോഗമാണ് ചാന്ദ്‌നിയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
വിദഗ്ധ ചികിത്സക്ക് ഹൈദരാബാദിലെ പ്രശസ്തമായ എ.ഐ.ജി. ആസ്പത്രിയെ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. തുടര്‍ ചികിത്സക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആസ്പത്രി അധികൃതരുടെ അറിയിപ്പ്.
എന്നാല്‍ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ചാന്ദ്‌നി ചികിത്സാ സഹായ സമിതി രൂപീകരിച്ച് പണം സ്വരൂപിച്ച് വരികയാണ്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. സുരേന്ദ്രന്‍ ചെയര്‍മാനും സുഭാഷ് വനശ്രീ കണ്‍വീനറും ബ്ലോക്ക് പഞ്ചായത്തംഗം ചെനിയ നായക്ക് ട്രഷററുമായുള്ള കമ്മിറ്റി ഇതിനായി പ്രവര്‍ത്തിച്ചുവരികയാണ്.
കേരള ഗ്രാമീണ്‍ ബാങ്ക് അഡൂര്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി. കോഡ്: KLGB 0040451, അക്കൗണ്ട് നമ്പര്‍: 40451101072907, ഗൂഗിള്‍ പേ നമ്പര്‍: 8921985419