പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥനയോടെ ചാണ്ടി ഉമ്മന്റെ തുടക്കം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നതിന് പിന്നാലെ ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി. ആളുകളെ നേരിട്ട് കണ്ട് പ്രചാരണം നടത്താനാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം സി.പി.എം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്ക് സി. തോമസ് അടക്കം 4 പേരാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രന്‍ വേണമെന്ന അഭിപ്രായവും ശക്തമാണ്. പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. […]

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടന്നതിന് പിന്നാലെ ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു. ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുപ്പ് രംഗത്തിറങ്ങി. ആളുകളെ നേരിട്ട് കണ്ട് പ്രചാരണം നടത്താനാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം സി.പി.എം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ജെയ്ക് സി. തോമസ് അടക്കം 4 പേരാണ് നിലവില്‍ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രന്‍ വേണമെന്ന അഭിപ്രായവും ശക്തമാണ്. പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കൊപ്പം രാഷ്ട്രീയവും ചര്‍ച്ചയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര വേഗത്തില്‍ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതില്‍ മാനസിക ബുദ്ധിമുട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ന നിലയില്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നു. ഉമ്മന്‍ചാണ്ടിയാവാന്‍ തനിക്ക് കഴിയില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മര്‍ദ്ദമാണ്. സൂര്യനായിരുന്നു ഉമ്മന്‍ചാണ്ടി. സൂര്യന്റെ പ്രഭയില്‍ നില്‍ക്കുന്ന ചന്ദ്രന്‍ മാത്രമാണ് താന്‍. താന്‍ പിന്‍ഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. ഉമ്മന്‍ചാണ്ടിക്കെതിരായ സി.പി.എം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it