ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ-മെസി പോരില്ല; പി എസ് ജിക്ക് എതിരാളി റയല്‍ മാഡ്രിഡ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും

ലണ്ടന്‍: ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്വപ്‌ന ഫിക്‌സചര്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലുണ്ടാകില്ല. ജര്‍മന്‍ വമ്പന്മാരായ പി എസ് ജിയും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ ഏറ്റമുട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടാകില്ലെന്നുറപ്പായി. പി എസ് ജി റയല്‍ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്‌ലറ്റികോ മാഡ്രിഡിനെയുമാണ് നേരിടുക. ആദ്യ ഡ്രോയില്‍ പി എസ് ജി ആയിരുന്നു മാഞ്ചസ്റ്ററിന് എതിരാളി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്വപ്‌ന പ്രതിഭാസത്തിന് ലോകം സാക്ഷ്യം […]

ലണ്ടന്‍: ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്വപ്‌ന ഫിക്‌സചര്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലുണ്ടാകില്ല. ജര്‍മന്‍ വമ്പന്മാരായ പി എസ് ജിയും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ ഏറ്റമുട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടാകില്ലെന്നുറപ്പായി. പി എസ് ജി റയല്‍ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്‌ലറ്റികോ മാഡ്രിഡിനെയുമാണ് നേരിടുക.

ആദ്യ ഡ്രോയില്‍ പി എസ് ജി ആയിരുന്നു മാഞ്ചസ്റ്ററിന് എതിരാളി. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സ്വപ്‌ന പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഡ്രോ സമയത്തുണ്ടായ അബദ്ധത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപോര്‍ട്ട്.

ഡ്രോ സമയത്ത് മാഞ്ചസ്റ്ററിന്റെ പേര് പോട്ടില്‍ മാറി വരികയായിരുന്നു. സോഫ്റ്റ് വെയറിലെ പാകപ്പിഴ മൂലമാണ് ഇങ്ങനെ സംംഭവിച്ചതെന്ന് യുവേഫ അറിയിച്ചു. പിന്നീട് ഡ്രോ വീണ്ടും നടത്തുകയായിരുന്നു. ഇതോടെ പ്രീക്വാര്‍ട്ടറിലെ ഏറ്റവും വലിയ മത്സരത്തിനുള്ള വഴിയടഞ്ഞു. കഴിഞ്ഞ സീസണില്‍ യുവന്റസും ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആയിരുന്നു അവസാനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ വന്നത്.

നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഫ്രഞ്ച് ക്ലബ് ലില്ലിയെ നേരിടും. സെല്‍സ്ബര്‍ഗ്-ബയേണ്‍, സ്‌പോര്‍ടിംഗ് സിപി-മാഞ്ചസ്റ്റര്‍ സിറ്റി, ബെനിഫിക്ക-അജാക്‌സ്, വില്ലാറയല്‍-യുവന്റസ്, ഇന്റര്‍-ലിവര്‍പൂള്‍ എന്നിവയാണ് മറ്റു മത്സരങ്ങള്‍. ആദ്യപാദ മത്സരങ്ങള്‍ 15/16, 22/23 തീയതികളിലും രണ്ടാം പാദം മാര്‍ച്ച് 8/9, 15/16 തീയതികളിലും നടക്കും. മെയ് 28നാണ് ഫൈനല്‍.

Related Articles
Next Story
Share it