ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി
നിയോണ്‍: ഈ മാസം 29ന് നടക്കേണ്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്കാണ് മാറ്റിയത്. യുവേഫ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തുര്‍ക്കിയെ ബ്രിട്ടണ്‍ യാത്രാനിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവേഫ തീരുമാനം. ഇസ്താംബൂളിലെ അതാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മാഞ്ചെസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള കലാശപ്പോരാട്ടം നിശ്ചയിച്ചിരുന്നത്. പോര്‍ച്ചുഗല്‍ ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റിലാണുള്ളത്. അതിനാല്‍ ഇംഗ്ലീഷ് ആരാധകര്‍ക്ക് മത്സരം […]

നിയോണ്‍: ഈ മാസം 29ന് നടക്കേണ്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പോര്‍ച്ചുഗലിലേക്ക് മാറ്റി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന ഫൈനല്‍ മത്സരം പോര്‍ച്ചുഗലിലെ പോര്‍ട്ടോയിലേക്കാണ് മാറ്റിയത്. യുവേഫ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തുര്‍ക്കിയെ ബ്രിട്ടണ്‍ യാത്രാനിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവേഫ തീരുമാനം.
ഇസ്താംബൂളിലെ അതാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മാഞ്ചെസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള കലാശപ്പോരാട്ടം നിശ്ചയിച്ചിരുന്നത്. പോര്‍ച്ചുഗല്‍ ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റിലാണുള്ളത്. അതിനാല്‍ ഇംഗ്ലീഷ് ആരാധകര്‍ക്ക് മത്സരം കാണാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പോര്‍ച്ചുഗലിലേക്ക് യാത്ര ചെയ്യാം. ഓരോ ക്ലബ്ബിനും 6,000 ടിക്കറ്റുകള്‍ വീതം അനുവദിക്കുമെന്നും യുവേഫ അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെ വെംബ്ലിയും ഫൈനല്‍ വേദിയായി യുവേഫ പരിഗണിച്ചിരുന്നു. ഫൈനല്‍ നടത്താന്‍ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നടത്തിപ്പ് ബുദ്ധിമുട്ടിലാകുമെന്ന കാരണത്താലാണ് ഫൈനല്‍ വേദി പോര്‍ട്ടോയിലേക്ക് മാറ്റിയത്.