വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി. വാട്സാപ്പിന്റെ പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാകഷനായ ചൈതന്യ റോഹില്ല സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേല്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പിന്മാറിയത്. മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയ ഹര്‍ജിയില്‍ ജനുവരി 18ന് വീണ്ടും വാദം കേള്‍ക്കും. 'ഇക്കാര്യം പൊതു താല്‍പര്യ വ്യവഹാരമായി പരിഗണിക്കട്ടെ' എന്ന് പറഞ്ഞായിരുന്നു പ്രതിഭാ […]

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പിന്മാറി. വാട്സാപ്പിന്റെ പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാകഷനായ ചൈതന്യ റോഹില്ല സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേല്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പിന്മാറിയത്.

മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയ ഹര്‍ജിയില്‍ ജനുവരി 18ന് വീണ്ടും വാദം കേള്‍ക്കും. 'ഇക്കാര്യം പൊതു താല്‍പര്യ വ്യവഹാരമായി പരിഗണിക്കട്ടെ' എന്ന് പറഞ്ഞായിരുന്നു പ്രതിഭാ സിംഗ് ഹര്‍ജി മാറ്റാന്‍ നിര്‍ദേശിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. മനോഹര്‍ലാലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മയും വാട്സാപ്പിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും ഹാജരായി.

Related Articles
Next Story
Share it