ചളിയങ്കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പരവനടുക്കം സ്വദേശി മരിച്ചു

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ ചെമ്മനാടിന് സമീപം ചളിയങ്കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പരവനടുക്കം തലക്ലായി സ്വദേശി മരിച്ചു. തലക്ലായി സ്വദേശിയും മുന്‍ പ്രവാസിയുമായ എം. കുഞ്ഞമ്പു നായര്‍ (58) ആണ് മരിച്ചത്. മേല്‍പ്പറമ്പ് ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുഞ്ഞമ്പു നായര്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ ലോറിക്കടിയില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന കുഞ്ഞമ്പു നായരെ പരിസരവാസികള്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി […]

കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ ചെമ്മനാടിന് സമീപം ചളിയങ്കോട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പരവനടുക്കം തലക്ലായി സ്വദേശി മരിച്ചു. തലക്ലായി സ്വദേശിയും മുന്‍ പ്രവാസിയുമായ എം. കുഞ്ഞമ്പു നായര്‍ (58) ആണ് മരിച്ചത്. മേല്‍പ്പറമ്പ് ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുഞ്ഞമ്പു നായര്‍ സഞ്ചരിച്ച സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ ലോറിക്കടിയില്‍ കുടുങ്ങി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന കുഞ്ഞമ്പു നായരെ പരിസരവാസികള്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഓമന. മക്കള്‍: ഡോ. കീര്‍ത്തി, തേജസ് (പ്ലസ് ടു വിദ്യാര്‍ത്ഥി). മരുമകന്‍: ശ്രീനാഥ് (ഗ്രാമീണ്‍ ബാങ്ക് മാനേജര്‍). സഹോദരങ്ങള്‍: രാഘവന്‍, ചന്തു നായര്‍, നാരായണന്‍, ശാരദ, കമല, നാരായണി, ശ്യാമള, ചന്ദ്രവല്ലി.

Related Articles
Next Story
Share it