ചാലിങ്കാല്‍ അപകടം: ഞെട്ടല്‍ മാറാതെ നാട്; പരിക്കേറ്റവര്‍ സുഖം പ്രാപിക്കുന്നു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചസംഭവം നാടിന്റെ ഞെട്ടലായി. അപകടത്തില്‍ പരിക്കേറ്റവര്‍ സുഖം പ്രാപിച്ച് വരികയാണ്. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍പെട്ടത്. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ശശിധരന്റെയും കുസുമയുടെയും മകന്‍ ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. കണ്ടക്ടര്‍ പയ്യന്നൂരിലെ ശശിധരന്‍, യാത്രക്കാരന്‍ കൊളവയലിലെ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കും സാരമായ പരിക്കേറ്റു. ഇവരെ പരിയാരം, മംഗളൂരു ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചസംഭവം നാടിന്റെ ഞെട്ടലായി. അപകടത്തില്‍ പരിക്കേറ്റവര്‍ സുഖം പ്രാപിച്ച് വരികയാണ്. മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍പെട്ടത്. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ശശിധരന്റെയും കുസുമയുടെയും മകന്‍ ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. കണ്ടക്ടര്‍ പയ്യന്നൂരിലെ ശശിധരന്‍, യാത്രക്കാരന്‍ കൊളവയലിലെ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കും സാരമായ പരിക്കേറ്റു. ഇവരെ പരിയാരം, മംഗളൂരു ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള ടോള്‍ ബൂത്തിനായി ഒരുക്കിയ കോണ്‍ക്രീറ്റ് തറയില്‍ തട്ടി നിയന്ത്രണം വിട്ട ബസ് തല കീഴായി മറിയുകയായിരുന്നു. ചേതന്‍ കുമാറിന്റെ സഹോദരങ്ങള്‍: സുനില്‍കുമാര്‍, ഉഷ (കൂഡ്ലു), ശൈല (പെര്‍ളടുക്കം), നിഷ (ചേറ്റുകുണ്ട്).

ബസ് കോണ്‍ക്രീറ്റ് തറയില്‍ തട്ടിയത് അപകടകാരണമായി

കാഞ്ഞങ്ങാട്: ചാലിങ്കാലില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ അപകടത്തിന് കാരണം ബസ് കോണ്‍ക്രീറ്റ് തിട്ടയില്‍ തട്ടിയതാണെന്ന് സംശയിക്കുന്നു.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ഇവിടെ ടോള്‍ പ്ലാസ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കോണ്‍ക്രീറ്റ് തിട്ടയുണ്ടാക്കിയത്. ഇതില്‍ തട്ടിയ ബസ് നിയന്ത്രണം വിട്ട് കീഴ് മേല്‍മറിയിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിനിടയില്‍പെട്ടുവെന്ന പ്രചരണം വ്യാപകമായതോടെ നിരവധി പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയത്. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.
ഇവരെല്ലാം ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആസ്പത്രികളിലെത്തിച്ചത്. ജ്യോതി, ജിജിത്ത്, സുരേഖ, പ്രിയ, അമൃത, ശ്രീഷ, തങ്കമണി, അനഘ, ചന്ദ്രമതി, ഐശ്വര്യ, കീര്‍ത്തന, സാന്ദ്ര, ആതിര, ചന്ദ്രമോഹന്‍, സ്‌നേഹ ഷഹീദ, ചാരു, ഷൈജു, സാറ വിജയന്‍, അരുണ്‍ദാസ്, അഭിജിത്ത്, ഷാഹുല്‍ ഹമീദ്, വിസ്മയ, അനന്തു മുരളീകൃഷ്ണന്‍, ഉഷ രേഷ്മ, അനുപ്രിയ, സുരേഖ, സാനിത, ആയിഷത്ത് മുസ്‌റ റീഫ, ഗീത, മധുമതി, വൈശാഖ്, അഞ്ജു, അഷ്മിത ജോള്‍സി, പ്രിയ രതീഷ്, സംഗീത എന്നിവരാണ് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലുള്ളവര്‍. ബിന്ദു മോള്‍, അനഘ, നിരഞ്ജന, കെ. ജയശ്രീ, ഹേമന്ദ് എന്നിവര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലുള്ളവരാണ്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍. എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, എം.വി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related Articles
Next Story
Share it