സി.എച്ച്.മതേതരത്വത്തിന്റെ ധ്വജവാഹകന്‍

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ ചരിത്രം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയുടെ വിയോഗത്തിന് മുപ്പത്തിയെട്ട് ആണ്ട് തികയുകയാണ്. കേള്‍പോരും കേള്‍വിയുമില്ലാത്ത കൊയിലാണ്ടി താലൂക്കിലെ അത്തോളിയെന്ന ഗ്രാമത്തിലെ ആലി മുസ്ല്യാരുടെയും മറിയുമ്മയുടെയും മകനായി 1927 ജുലായ് 15ന് സി.എച്ച്. മുഹമ്മദ് കോയ ജനിച്ചു. കോങ്ങന്നൂര്‍ എലിമെന്ററി എയ്ഡഡ് സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോഴിക്കോട് സാമൂതിരി കോളേജില്‍ ചേര്‍ന്നു. ചന്ദ്രികയുടെ ലേഖകനായിട്ടാണ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ചാണ് എന്നന്നേക്കുമായി സി.എച്ച്. ഈ […]

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ ചരിത്രം അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയുടെ വിയോഗത്തിന് മുപ്പത്തിയെട്ട് ആണ്ട് തികയുകയാണ്. കേള്‍പോരും കേള്‍വിയുമില്ലാത്ത കൊയിലാണ്ടി താലൂക്കിലെ അത്തോളിയെന്ന ഗ്രാമത്തിലെ ആലി മുസ്ല്യാരുടെയും മറിയുമ്മയുടെയും മകനായി 1927 ജുലായ് 15ന് സി.എച്ച്. മുഹമ്മദ് കോയ ജനിച്ചു. കോങ്ങന്നൂര്‍ എലിമെന്ററി എയ്ഡഡ് സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോഴിക്കോട് സാമൂതിരി കോളേജില്‍ ചേര്‍ന്നു. ചന്ദ്രികയുടെ ലേഖകനായിട്ടാണ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ചാണ് എന്നന്നേക്കുമായി സി.എച്ച്. ഈ ലോകത്തോട് വിട പറഞ്ഞത്.
സ്വതന്ത്രാനന്തര ഭാരതത്തില്‍ ഒരു മുസ്ലിം ലീഗ്കാരന്‍ മുഖ്യമന്ത്രി ആവുന്നതും സി.എച്ചിലൂടെയായിരുന്നു. പാര്‍ലിമെന്ററി തുടക്കം കോഴിക്കോട് നഗരസഭയിലൂടെയാണ്. 1962ല്‍ സ്വന്തം തട്ടകമായ കോഴിക്കോട് നിന്നും 1973 ല്‍ മുസ്ലിം ലീഗിന്റെ അനിഷേധ്യന്‍ ഇസ്മായില്‍ സാഹിബിന്റെ വിയോഗം വഴിവന്ന ഒഴിവ് നികത്താന്‍ മഞ്ചേരിയില്‍ നിന്നും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വല പാര്‍ലിമെന്റേറിയന്‍ ആയി മാറാന്‍ കഴിഞ്ഞു. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കര്‍ത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു സി.എച്ച്. കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം നടപ്പിലാക്കിയത് അദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം, 54 ദിവസങ്ങള്‍ മാത്രം കേരളത്തിന്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച്. മുഹമ്മദ് കോയ. ഇഷ്ടദാന ബില്‍ പാസാക്കിയത് അദ്ദേഹത്തിന്റെ കരം കൊണ്ടാണ്.
നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തില്‍ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച്. പ്രവര്‍ത്തിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച്. തന്നെ. മറ്റൊരു റെക്കോര്‍ഡും സി.എച്ചിനെ വ്യത്യസ്തനാക്കുന്നു. തുടര്‍ച്ചയായി ആറ് മന്ത്രിസഭകളില്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ്. നൈപുണ്യം നിറഞ്ഞ ഈ ഭരണാധികാരിയുടെ കരസ്പര്‍ശമേല്‍ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വമാണ്. കേരളത്തിലെ മിക്ക സര്‍വ്വകലാ ശാലകളുടെയും തുടക്കം സി.എച്ചിലൂടെയായിരുന്നു. കേരളത്തിന്റെ മതേതരത്വവും യോജിപ്പും സി.എച്ചിന്റെ മുഖമുദ്രയായിരുന്നു. നീതിയോടെ ഭരണം കാഴ്ച്ച വെച്ച ഭരണാധികാരി കൂടിയായിരുന്നു. കക്ഷി രാഷ്ട്രീയ, ജാതി-മത ചിന്തകള്‍ക്കപ്പുറം എല്ലാവരിലും വികസനത്തിന്റെ വാതായനങ്ങള്‍ തുറന്നുകോടുക്കാന്‍ അദ്ദേഹത്തിനാരും വിലങ്ങു തടിയായില്ല. സംസ്ഥാനംകണ്ട പ്രഗല്‍ഭനായ ആഭ്യന്തര മന്ത്രിയാവാനും സാധിച്ചു. പൊലീസ് സ്റ്റേഷനില്‍ പാര്‍ട്ടി സെക്രട്ടറിയുടെ കസേര നീക്കം ചെയ്തു എല്ലാവരിലും സമതുല്യമായ നീതി നടപ്പില്‍ വരുത്തിയ പൊലീസ് മന്ത്രിയായിരുന്നു. സ്വന്തം സമുദായത്തിന്റെ അവകാശത്തിന് വേണ്ടി വാദിക്കുമ്പോളും സഹോദര സമുദായത്തിന്റെ ഒരു മുടിനാരിഴപോലും നഷ്ടപ്പെട്ടുകൂടാതെ കേരളത്തിലെ സംവരണകോട്ട ഭദ്രമാക്കാന്‍ തന്ത്രജ്ഞനായ സി.എച്ചിന് സാധിച്ചു. കൈവെച്ച മേഖലയില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ കഴിഞ്ഞ റെക്കോര്‍ഡ് സി.എച്ചിന് തന്നെ.
അരുതാത്തത് ആരെങ്കിലും ചോദിച്ചാല്‍ വിനീതന്‍ ഒരു മന്ത്രിയാണ് മാന്ത്രികനല്ലെന്ന് സരസമായി പ്രതീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിവുള്ളവരെ ജാതി, മത, കക്ഷി, രാഷ്ട്രീയം നോക്കാതെ വിവിധ മേഖലകളില്‍ കുടിയിരുത്താന്‍ സി.എച്ച്. പ്രത്യേകം ശ്രദ്ധിച്ചു. പ്രതിപക്ഷ ബഹുമാനം കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തുന്നതില്‍ സി.എച്ച്. നിതാന്ത ജാഗ്രത പുലര്‍ത്തി.

Related Articles
Next Story
Share it