സി.എച്ച്. മുഹമ്മദ് കോയ: സമുദായത്തിന് ദിശാബോധം നല്‍കിയ നേതാവ് -സി.ടി
കാസര്‍കോട്: മുസ്ലിം സമുദായത്തിന്റെ നവോത്ഥാനത്തിനും വിദ്യഭ്യാസ പുരോഗതിക്കും ദിശാബോധം നല്‍കിയ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മതസൗഹാര്‍ദ്ദവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സി.എച്ച് മതേതരത്വത്തിന്റെ അമ്പാസഡറായി മാറിയെന്നും സി.ടി. പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സി.എച്ച്. അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ […]

കാസര്‍കോട്: മുസ്ലിം സമുദായത്തിന്റെ നവോത്ഥാനത്തിനും വിദ്യഭ്യാസ പുരോഗതിക്കും ദിശാബോധം നല്‍കിയ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മതസൗഹാര്‍ദ്ദവും സാഹോദര്യവും കാത്ത് സൂക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ സി.എച്ച് മതേതരത്വത്തിന്റെ അമ്പാസഡറായി മാറിയെന്നും സി.ടി. പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ സി.എച്ച്. അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്ന എല്ലാ പുരോഗതികള്‍ക്കും സൗകര്യങ്ങള്‍ക്കും മുസ്ലിം ലീഗിലൂടെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് സി.എച്ചെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. സി.എച്ച് മുഹമ്മദ് കോയയുടെ മാതൃക പിന്‍പറ്റി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷറഫ് എം.എല്‍.എ, എം.ബി. യൂസഫ്, കെ.മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എം.സി. ഖമറുദ്ധീന്‍, ടി.എ. മൂസ, എം.അബ്ബാസ്, എ.എം. കടവത്ത്, എബി. ശാഫി, എം.പി. ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ. എം.ടി.പി കരീം, എ.ജി.സി. ബഷീര്‍, അഷ്‌റഫ് എടനീര്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, അന്‍വര്‍ ചേരങ്കൈ, ആയിഷത്ത് താഹിറ, പി.പി. നസീമ, ശെരീഫ് കോടവഞ്ചി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, മുത്തലിബ് പാറക്കട്ട, എ.പി. ഉമ്മര്‍, സി.എ. അബ്ദുല്ല കുഞ്ഞി, ഹാരിസ് ചൂരി, അത്താഹുള്ള മാഷ്, ടി.പി. കുഞ്ഞബ്ദുള്ള, യൂസഫ് ഹേരൂര്‍, മാഹിന്‍ കേളോട്ട്, എം. യൂസഫ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, റഫീഖ് കോട്ടപ്പുറം, കെ. ശാഫി ഹാജി, അബ്ദുല്ല മുഗു, എന്‍. ഉമ്മര്‍, ഓണന്ത അബ്ബാസ് പ്രസംഗിച്ചു.