കൈവെച്ച മേഖലകളെ വിജയം കൊണ്ട് വിസ്മയിപ്പിച്ച അദ്ഭുത പ്രതിഭാസമായിരുന്നു സി.എച്ച് മുഹമ്മദ് കോയ-ഷാഫി ചാലിയം

കാസര്‍കോട്: കാലത്തെ അതിജയിച്ച ചിന്തയും കര്‍മ്മവും സേവനവും കൊണ്ട് ഇതിഹാസമായിതീര്‍ന്ന സി.എച്ച്. മുഹമ്മദ് കോയ കൈവെച്ച മേഖലകളെ വിജയം കൊണ്ട് വിസ്മയിപ്പിച്ച അദ്ഭുത പ്രതിഭാസമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. കേരളത്തെ മതേതര ജനാധിപത്യ ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തിയതില്‍ സി.എച്ചിന്റെ പങ്ക് നിസ്തുലമാണ്. പാര്‍ട്ടി ഓഫീസ് സെക്രട്ടറിയില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയോളം വളര്‍ന്ന സി.എച്ചിന്റെ പ്രതിഭാ വിലാസം പുതുതലമുറ പാഠമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വി.പി. […]

കാസര്‍കോട്: കാലത്തെ അതിജയിച്ച ചിന്തയും കര്‍മ്മവും സേവനവും കൊണ്ട് ഇതിഹാസമായിതീര്‍ന്ന സി.എച്ച്. മുഹമ്മദ് കോയ കൈവെച്ച മേഖലകളെ വിജയം കൊണ്ട് വിസ്മയിപ്പിച്ച അദ്ഭുത പ്രതിഭാസമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. കേരളത്തെ മതേതര ജനാധിപത്യ ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തിയതില്‍ സി.എച്ചിന്റെ പങ്ക് നിസ്തുലമാണ്. പാര്‍ട്ടി ഓഫീസ് സെക്രട്ടറിയില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രിയോളം വളര്‍ന്ന സി.എച്ചിന്റെ പ്രതിഭാ വിലാസം പുതുതലമുറ പാഠമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വി.പി. ടവറില്‍ സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെ.മുഹമ്മദ് കുഞ്ഞി, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇ.അബൂബക്കര്‍ ഹാജി, പി.അബ്ദുല്‍ റഹ്‌മാന്‍ ഹാജി, ലുഖ്മാന്‍ തളങ്കര, അഡ്വ: വി.എം മുനീര്‍, ആസിഫ് സഹീര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഷാനിഫ് നെല്ലിക്കട്ട, സി.എ.അബ്ദുല്ല കുഞ്ഞി സംബന്ധിച്ചു.

Related Articles
Next Story
Share it