സി.എച്ച്. കുഞ്ഞമ്പു കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചു

കുമ്പള: ഉദുമ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നിയുക്ത എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദര്‍ശിച്ചു. അനുഗ്രഹത്തിനും പ്രാര്‍ത്ഥനക്കും നന്ദി അറിയിക്കാന്‍ എത്തിയ സി.എച്ച്. കുഞ്ഞമ്പുവിനെ ആശിര്‍വ്വദിച്ചും വാച്ച് സമ്മാനമായി നല്‍കിയുമാണ് കുഞ്ഞിക്കോയ തങ്ങള്‍ സ്വീകരിച്ചത്. നേരത്തെ 2006ല്‍ മഞ്ചേശ്വരത്ത് നിന്ന് വിജയിച്ചപ്പോഴും തനിക്ക് കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങള്‍ വാച്ച് സമ്മാനിച്ചിരുന്നതായി കുഞ്ഞമ്പു പറഞ്ഞു. ഇത്തവണ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയതും കുഞ്ഞിക്കോയ തങ്ങളാണ്.

Related Articles
Next Story
Share it