സി.എച്ച്. സെന്റര്‍ മെട്രോ മുഹമ്മദ് ഹാജി മെമ്മോറിയല്‍ ഡയാലിസിസ് സെന്റര്‍ കെ.എം.സി.സി. നേതാക്കള്‍ സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ അംഗീകാരങ്ങള്‍ നേടിയ സി.എച്ച്. സെന്ററിന്റെ നൂതന സംരംഭമായ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സ്‌കിം യൂണിറ്റ് യു.എ.ഇ. സി.എച്ച് സെന്റര്‍, കെ.എം.സി.സി. നേതാക്കള്‍ സന്ദര്‍ശിച്ചു. സി.എച്ച്. സെന്റര്‍ കാഞ്ഞങ്ങാട് മദേര്‍സ് ഹോസ്പിറ്റലിന്റെ സഹകരത്തോടെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സ്‌കിം യൂണിറ്റ് കഴിഞ്ഞമാസമാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് സമര്‍പ്പിച്ചത്. കാഞ്ഞങ്ങാട് മദേര്‍സ് ഹോസ്പിറ്റലില്‍ എത്തിയ യു.എ.ഇ.സി.എച്ച്.സെന്റര്‍, കെ.എം.സി.സി.നേതാക്കളെ […]

കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന്റെ അംഗീകാരങ്ങള്‍ നേടിയ സി.എച്ച്. സെന്ററിന്റെ നൂതന സംരംഭമായ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സ്‌കിം യൂണിറ്റ് യു.എ.ഇ. സി.എച്ച് സെന്റര്‍, കെ.എം.സി.സി. നേതാക്കള്‍ സന്ദര്‍ശിച്ചു.
സി.എച്ച്. സെന്റര്‍ കാഞ്ഞങ്ങാട് മദേര്‍സ് ഹോസ്പിറ്റലിന്റെ സഹകരത്തോടെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സ്‌കിം യൂണിറ്റ് കഴിഞ്ഞമാസമാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാടിന് സമര്‍പ്പിച്ചത്.
കാഞ്ഞങ്ങാട് മദേര്‍സ് ഹോസ്പിറ്റലില്‍ എത്തിയ യു.എ.ഇ.സി.എച്ച്.സെന്റര്‍, കെ.എം.സി.സി.നേതാക്കളെ കാഞ്ഞങ്ങാട് സി.എച്ച്.സെന്റര്‍ ഭാരവാഹികളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ജീവനക്കാരും സ്വീകരിച്ചു.
സ്വീകരണയോഗത്തില്‍ സി.എച്ച്. സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി, കണ്‍വീനര്‍ എ.ഹമീദ് ഹാജി, സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, പി.എം.എ. അസീസ്, യു.എ.ഇ, കെ.എം.സി.സി. ഭാരവാഹികളായ കെ.എച്ച്.ഷംസുദ്ദീന്‍, നാസര്‍ ഫ്രൂട്ട്, കെ.ജി. ബഷീര്‍, ഹംസ മുക്കൂട്, മുഹമ്മദ് കുഞ്ഞി കൊളത്തിങ്കാല്‍, കരീം കൊളവയല്‍, എ.വി. സുബൈര്‍, സി.എച്ച്.അസ്ലം, ഹനീഫ ബാവാനഗര്‍, യൂസഫ് ഹാജി അരയി, യാക്കൂബ് ആവിയില്‍, മദേര്‍സ് ഹോസ്പിറ്റല്‍ എം.ഡി. പ്രേംരാജ് സംസാരിച്ചു.

Related Articles
Next Story
Share it