പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി; സര്‍ക്കാര്‍ വീണത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലെത്തിയതോടെ

പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ച പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരി 22നു സര്‍ക്കാര്‍ രാജിവച്ചിരുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഔദ്യോഗിക അനുമതിയായത്. എംഎല്‍എമാര്‍ തുടര്‍ച്ചയായി രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 […]

പുതുച്ചേരി: കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ച പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂടുമാറിയതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഫെബ്രുവരി 22നു സര്‍ക്കാര്‍ രാജിവച്ചിരുന്നു.

ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഔദ്യോഗിക അനുമതിയായത്. എംഎല്‍എമാര്‍ തുടര്‍ച്ചയായി രാജിവച്ചതോടെ 28 അംഗ പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ അംഗബലം 12 ആയി ചുരുങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കര്‍ വി.പി.ശിവകൊളുന്തു അറിയിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി വി.നാരാണസ്വാമി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ. തമിഴ്സൈ സൗന്ദര്‍രാജനെ കണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളിലെ 11 എംഎല്‍എമാരും ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമടക്കം പ്രതിപക്ഷത്ത് 14 പേരുണ്ട്.

Related Articles
Next Story
Share it