ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍; കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഡിജിറ്റല്‍ കറന്‍സികള്‍

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഡിജിറ്റല്‍ കറന്‍സികള്‍. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 18.53 ശതമാനമാണ് ഇടിഞ്ഞത്. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ ഡെസ്‌കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബിറ്റ്‌കോയിന്‍ മൂല്യം 55,460.96 ഡോളറിലേക്ക് ഇടിഞ്ഞു. നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക് മൂല്യമെത്തിയതിന് ശേഷമായിരുന്നു വിലയിടിവ്. രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്‌റ്റോ […]

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂപ്പുകുത്തി ഡിജിറ്റല്‍ കറന്‍സികള്‍. എല്ലാ പ്രധാന കറന്‍സികളുടേയും വില 15 ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്‌കോയിന്‍ 18.53 ശതമാനമാണ് ഇടിഞ്ഞത്. എതിറിയം 15.58 ശതമാനവും ടെതര്‍ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്‌റ്റോ കറന്‍സികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന കോയിന്‍ ഡെസ്‌കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബിറ്റ്‌കോയിന്‍ മൂല്യം 55,460.96 ഡോളറിലേക്ക് ഇടിഞ്ഞു. നവംബര്‍ ആദ്യവാരം 66,000 ഡോളറിലേക്ക് മൂല്യമെത്തിയതിന് ശേഷമായിരുന്നു വിലയിടിവ്.

രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും (ഡിജിറ്റല്‍ നാണയം) നിരോധിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടു വരുന്നത്. അതേസമയം, ചില ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുമതിയുണ്ടാകും. ക്രിപ്‌റ്റോ കറന്‍സി സൃഷ്ടിക്കുന്നതിനു പിന്നിലെ സാങ്കേതികവിദ്യക്ക് പ്രോത്സാഹനം നല്‍കാനും ബില്‍ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതിന് മുന്നോടിയായി അതിന് നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലിന്റെ ലക്ഷ്യമാണ്.

ക്രിപ്‌റ്റോ കറന്‍സികള്‍ കള്ളപ്പണ തട്ടിപ്പിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടരുതെന്ന് ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പറിയിച്ചിരുന്നു. സ്വകാര്യ എക്‌സ്‌ചേഞ്ചുകള്‍ വഴി ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന 15 ദശലക്ഷം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഈ മാസം 29 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കും.

Related Articles
Next Story
Share it