സംസ്ഥാനത്ത് ടി.പി.ആര്‍ ഉയര്‍ന്നുതന്നെ; ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സംഘം; ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്ഥിതികതികള്‍ വിലയിരുത്തി കേന്ദ്രസംഘം. മൂന്ന് മാസത്തോളമായി നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും ടി.പി.ആര്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പ്രധാന നിര്‍ദേശം. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ടി.പി.ആര്‍ കൂടിയ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള […]

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സ്ഥിതികതികള്‍ വിലയിരുത്തി കേന്ദ്രസംഘം. മൂന്ന് മാസത്തോളമായി നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും ടി.പി.ആര്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. ശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പ്രധാന നിര്‍ദേശം.

പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ ജില്ലകളില്‍ കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ടി.പി.ആര്‍ കൂടിയ ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം സന്ദര്‍ശനം നടത്തുന്നത്.

രണ്ടു സംഘങ്ങളാണ് വിവിധ ജില്ലകളില്‍ യോഗം ചേരുക. പരിശോധനകള്‍, സമ്പര്‍ക്ക പട്ടിക, ചികിത്സാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് അവലോകനം ചെയ്യുന്നത്. കേന്ദ്ര സംഘം തിങ്കളാഴ്ച തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അതിനിടെ നിലവിലെ നിയന്ത്രണത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.

Related Articles
Next Story
Share it