പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാക്‌സിന്‍ നയം മാറ്റി കേന്ദ്രസര്‍ക്കാര്‍; 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയം മാറ്റി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളും ഹൈക്കോടതികളും സുപ്രീം കോടതിയും നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം. വാക്‌സിന്‍ സംഭരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാനും തീരുമാനമായി. 75% വാക്‌സിന്‍, കേന്ദ്രം കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും 25% വാക്‌സിന്‍ സ്വകാര്യ […]

ന്യൂഡെല്‍ഹി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നയം മാറ്റി. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളും ഹൈക്കോടതികളും സുപ്രീം കോടതിയും നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

വാക്‌സിന്‍ സംഭരണത്തിന് കേന്ദ്രീകൃത സംവിധാനം ഒരുക്കാനും തീരുമാനമായി. 75% വാക്‌സിന്‍, കേന്ദ്രം കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും 25% വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാമെന്നും പ്രധാനമന്ത്രി അറിയിച്ചു. ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍, കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. നേരത്തെ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ കമ്പനികളില്‍ നിന്നും പണം കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്നായിരുന്നു കേന്ദ്ര നയം. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകായിരുന്നു. വാക്‌സിന്‍ നയങ്ങള്‍ക്കെതിരെ സുപ്രീം കോടതിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയങ്ങള്‍ക്കെതിരെ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കുകയും, വാക്‌സിന്‍ സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it