രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടം, കശ്മീര്‍, ന്യൂനപക്ഷം തുടങ്ങിയ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്തി; ഇന്ത്യാ വിരുദ്ധതയും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചതിന് 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യാ വിരുദ്ധതയും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തി 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'നയാ പാകിസ്താന്‍' ഗ്രൂപ്പിന്റെ (എന്‍പിജി) ചാനലുകളും നിരോധിക്കപ്പെട്ട 20 യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടുന്നു. 35 ലക്ഷത്തിലധികം യൂട്യൂബ് ചാനലുകളുള്ള ഇവരുടെ വീഡിയോകള്‍ക്ക് 55 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. കശ്മീര്‍ വിഷയം, ഇന്ത്യന്‍ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന […]

ന്യൂഡെല്‍ഹി: ഇന്ത്യാ വിരുദ്ധതയും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തി 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'നയാ പാകിസ്താന്‍' ഗ്രൂപ്പിന്റെ (എന്‍പിജി) ചാനലുകളും നിരോധിക്കപ്പെട്ട 20 യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടുന്നു. 35 ലക്ഷത്തിലധികം യൂട്യൂബ് ചാനലുകളുള്ള ഇവരുടെ വീഡിയോകള്‍ക്ക് 55 കോടിയിലധികം കാഴ്ചക്കാരാണുള്ളത്.

കശ്മീര്‍ വിഷയം, ഇന്ത്യന്‍ സൈന്യം, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ഇന്റലിജന്‍സുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ദി പഞ്ച് ലൈന്‍, ഇന്റര്‍നാഷണല്‍ വെബ് ന്യൂസ്, ഖല്‍സ ടിവി, ദി നേക്കഡ് ട്രൂത്ത്, 48 ന്യൂസ്, ന്യൂസ് 24, ഫിക്ഷണല്‍, ഹിസ്റ്റോറിക്കല്‍ ഫാക്ട്‌സ്, പഞ്ചാബ് വൈറല്‍, നയാ പാകിസ്ഥാന്‍ ഗ്ലോബല്‍, കവര്‍ സ്റ്റോറി എന്നിവ നിരോധിക്കപ്പെട്ട യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടുന്നു. കശ്മീര്‍ ഗ്ലോബല്‍, കശ്മീര്‍ വാച്ച് എന്നീ രണ്ട് വെബ്സൈറ്റുകളാണ് പൂര്‍ണമായും നിരോധിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും നിരോധിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

Related Articles
Next Story
Share it