പോസ്റ്റ്‌മോര്‍ട്ടം ഇനി രാത്രിയും നടത്താം; ബ്രിട്ടീഷ് ഭരണകാലത്തെ വ്യവസ്ഥയില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയും നടത്താമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബ്രിട്ടീഷ് ഭരണകാലത്തെ വ്യവസ്ഥയാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് ഇത് അനുവദിക്കുക. വെളിച്ചക്കുറവും തെളിവ് നശിപ്പിക്കാനുളള സാധ്യതയും കണ്ടായിരുന്നു ഇതുവരെ ഇക്കാര്യങ്ങള്‍ അനുവദിക്കാതിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സൂചിപ്പിച്ച് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതും […]

ന്യൂഡെല്‍ഹി: പോസ്റ്റുമോര്‍ട്ടം ഇനി രാത്രിയും നടത്താമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബ്രിട്ടീഷ് ഭരണകാലത്തെ വ്യവസ്ഥയാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയത്. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിലാണ് ഇത് അനുവദിക്കുക.

വെളിച്ചക്കുറവും തെളിവ് നശിപ്പിക്കാനുളള സാധ്യതയും കണ്ടായിരുന്നു ഇതുവരെ ഇക്കാര്യങ്ങള്‍ അനുവദിക്കാതിരുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സൂചിപ്പിച്ച് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതും അവയവദാനത്തിന് പ്രോത്സാഹനം എന്ന നിലയിലുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയത്.

അതേസമയം ഡെല്‍ഹി എയിംസ് ഉള്‍പ്പടെ മികച്ച സൗകര്യമുള്ള ചില സ്ഥാപനങ്ങള്‍ രാത്രിയിലും പോസ്റ്റ്മോര്‍ട്ടം നടത്താറുണ്ടായിരുന്നു. രാത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കും. സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്.

Related Articles
Next Story
Share it