അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റ് രൂപകല്‍പന ചെയ്തു കേന്ദ്ര സര്‍വകലാശാല അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥിയും

പെരിയ: മനുഷ്യ മസ്തിഷ്‌കത്തിലെ തരംഗങ്ങളെ പിടിച്ചെടുത്ത് വിശകലനം ചെയ്ത് അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന നടത്തി കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥിയും പേറ്റന്റ് നേടി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍. രാജേഷ്, അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഫാസില്‍ ഒ.കെ., അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. തസ്ലീമാ ടി.എം. എന്നിവരടങ്ങുന്ന സംഘമാണ് മൂന്നു വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ ഇത്തരമൊരു രൂപകല്പന പൂര്‍ത്തിയാക്കുന്നതില്‍ വിജയിച്ചത്. 2016ലാണ് അപസ്മാര സമയത്ത് ഉണ്ടാകുന്ന മസ്തിഷ്‌ക […]

പെരിയ: മനുഷ്യ മസ്തിഷ്‌കത്തിലെ തരംഗങ്ങളെ പിടിച്ചെടുത്ത് വിശകലനം ചെയ്ത് അപസ്മാരം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന നടത്തി കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകരും ഗവേഷണ വിദ്യാര്‍ത്ഥിയും പേറ്റന്റ് നേടി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍. രാജേഷ്, അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന ഫാസില്‍ ഒ.കെ., അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. തസ്ലീമാ ടി.എം. എന്നിവരടങ്ങുന്ന സംഘമാണ് മൂന്നു വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ ഇത്തരമൊരു രൂപകല്പന പൂര്‍ത്തിയാക്കുന്നതില്‍ വിജയിച്ചത്.
2016ലാണ് അപസ്മാര സമയത്ത് ഉണ്ടാകുന്ന മസ്തിഷ്‌ക തരംഗങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലൂടെ അപഗ്രഥിക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. സങ്കീര്‍ണ്ണമായ മസ്തിഷ്‌ക തരംഗങ്ങളെ മനുഷ്യ നേത്രം കൊണ്ട് വിശകലനം ചെയ്യാനുള്ള ബുദ്ധിമുട്ടും കാലതാമസവുമാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് നയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അപസ്മാരത്തെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
കുറഞ്ഞ ചിലവില്‍ അപസ്മാരത്തെ കണ്ടെത്തി രോഗികള്‍ക്ക് സഹായകമാകുന്ന ഒരു സംവിധാനം വികസിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
പേറ്റന്റ് നേടിയ രൂപകല്പനയില്‍, അല്‍ഗോരിതത്തിലെ ചെറിയ മാറ്റത്തിലൂടെ ഡ്രൈവറുടെ ഉറക്കത്തെ മുന്‍കൂട്ടി കണ്ടെത്തി സൂചന തരാനും മോഡലിനു സാധിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it