കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് 2ന്; നീലഗിരി അതിഥി മന്ദിരം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പെരിയ: കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് രണ്ടിന് നടക്കും. സര്‍വ്വകലാശാലയിലെ ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുക്കും. രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാപകദിന പ്രഭാഷണം നടത്തും. സര്‍വ്വകലാശാലയുടെ പ്രധാന കാമ്പസില്‍ പണി പൂര്‍ത്തിയാക്കിയ ഗസ്റ്റ് ഹൗസായ നീലഗിരിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ വിശിഷ്ടാതിഥിയാകും. വൈസ് ചാന്‍സലര്‍ […]

പെരിയ: കേന്ദ്ര സര്‍വ്വകലാശാലയുടെ 12-ാമത് സ്ഥാപക ദിനാഘോഷം മാര്‍ച്ച് രണ്ടിന് നടക്കും. സര്‍വ്വകലാശാലയിലെ ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പങ്കെടുക്കും. രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാപകദിന പ്രഭാഷണം നടത്തും. സര്‍വ്വകലാശാലയുടെ പ്രധാന കാമ്പസില്‍ പണി പൂര്‍ത്തിയാക്കിയ ഗസ്റ്റ് ഹൗസായ നീലഗിരിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരന്‍ വിശിഷ്ടാതിഥിയാകും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു സ്വാഗതം പറയും. അക്കാദമിക് ഡീന്‍ പ്രൊഫ. കെ.പി. സുരേഷ് അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കേന്ദ്ര സര്‍വ്വകലാശാലയുടെ ആദ്യത്തെ അതിഥി മന്ദിരമാണ് നീലഗിരി.


രണ്ട് നിലകളിലായി 25500 സ്‌ക്വയര്‍ ഫീറ്റിലാണ് നീലഗിരി പൂര്‍ത്തിയായിരിക്കുന്നത്. നാല് വി.ഐ.പി സ്യൂട്ട് റൂം, 21 എ.സി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്. ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി രമണീയമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2019 ഏപ്രിലിലാണ് നിര്‍മ്മാണം ആരംഭിച്ചത്. കൊറോണക്കാലത്ത് പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട്ധ്രുതഗതിയില്‍ നിര്‍മ്മാണം പുരോഗമിച്ചു. നിലവില്‍ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്. സ്വന്തം അതിഥി മന്ദിരം പൂര്‍ത്തിയായതിനാല്‍ ഇനി എക്സിക്യുട്ടീവ് കമ്മിറ്റി യോഗവും സെമിനാറുകളും ഉള്‍പ്പെടെ ഇവിടെ നടത്താന്‍ സാധിക്കും. മറ്റ് നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും സര്‍വ്വകലാശാലയില്‍ നടന്നുവരികയാണ്. സെന്‍ട്രല്‍ ലൈബ്രറി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹെല്‍ത്ത് സെന്റര്‍, സോളാര്‍ പ്ലാന്റ്, ക്വാര്‍ട്ടേഴ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായുള്ള പൊതു അടുക്കള തുടങ്ങിയവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പ്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് എന്നിവയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന, 1200 വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏഴ് ഹോസ്റ്റലുകള്‍ വിവിധ ഘട്ടങ്ങളിലാണ്. കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സും നിര്‍മ്മിക്കും. കരിച്ചേരി പുഴയില്‍നിന്നും സര്‍വ്വകലാശാലയിലേക്ക് ജലമെത്തിക്കുന്ന വാട്ടര്‍ സപ്ലൈ സ്‌കീം അവസാന ഘട്ടത്തിലാണ്. ഇതിനായുള്ള പത്ത് ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ കഴിയുന്ന ജലസംഭരണിയും പൂര്‍ത്തിയായാതായി വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമിക് ഡീന്‍ ഡോ. കെ.പി സുരേഷ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. രാജീവ് വി, കണ്‍വീനര്‍ സുജിത് കെ, കമ്മിറ്റി അംഗം ഡോ. ടി.കെ കുമാര്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it