നവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ശില്‍പ്പശാല

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്നവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (ഐ.ഇ.ഡി.സി) സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏകദിന ശില്‍പ്പശാല-ഐഡിയോസ്പിയര്‍-2023 സംഘടിപ്പിച്ചു.സര്‍വ്വകലാശാല പ്ലെയ്സ്മെന്റ് സെല്‍ ഡയറക്ടര്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫ്രഷ് ടു ഹോം ഫൗണ്ടറും സി.ഒ.ഒയുമായ മാത്യു ജോസഫ്, ടീം ഇന്റര്‍വെല്‍ കോ ഫൗണ്ടര്‍ റമീസ് അലി, ടീം ഇന്റര്‍വെല്‍ സി.എസ്.ഒ രാഹുല്‍ രാഘവ് എന്നിവര്‍ മുഖ്യാതിഥികളായി. ഐ.ഇ.ഡി.സി നോഡല്‍ ഓഫീസര്‍ ഡോ. തസ്ലീമ ടി.എം, സ്റ്റുഡന്റ് ലീഡ് ഫായിസ് […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്നവേഷന്‍ ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (ഐ.ഇ.ഡി.സി) സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏകദിന ശില്‍പ്പശാല-ഐഡിയോസ്പിയര്‍-2023 സംഘടിപ്പിച്ചു.
സര്‍വ്വകലാശാല പ്ലെയ്സ്മെന്റ് സെല്‍ ഡയറക്ടര്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫ്രഷ് ടു ഹോം ഫൗണ്ടറും സി.ഒ.ഒയുമായ മാത്യു ജോസഫ്, ടീം ഇന്റര്‍വെല്‍ കോ ഫൗണ്ടര്‍ റമീസ് അലി, ടീം ഇന്റര്‍വെല്‍ സി.എസ്.ഒ രാഹുല്‍ രാഘവ് എന്നിവര്‍ മുഖ്യാതിഥികളായി. ഐ.ഇ.ഡി.സി നോഡല്‍ ഓഫീസര്‍ ഡോ. തസ്ലീമ ടി.എം, സ്റ്റുഡന്റ് ലീഡ് ഫായിസ് അഹമ്മദ്, വിമെന്‍ ലീഡ് അര്‍ണ മാധവന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ സംരംഭക ആശയം അവതരിപ്പിക്കുകയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് സമ്മാനം നല്‍കുകയും ചെയ്തു.

Related Articles
Next Story
Share it