കേന്ദ്ര സര്‍വ്വകലാശാല: സുവോളജി വിഭാഗത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 1.68 കോടി രൂപയുടെ ഗ്രാന്റ്

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സുവോളജി വിഭാഗത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 1.68 കോടി രൂപയുടെ ഗ്രാന്റ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും ശാസ്ത്ര, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള (ഫണ്ട് ഫോര്‍ ഇംപ്രൂവ്മെന്റ് ഇന്‍ സയന്‍സ് ആന്റ് ടെക്നോളജി - എഫ്.ഐ.എസ്.ടി) ഗ്രാന്റാണ് ലഭിച്ചത്. അത്യാധുനിക കോണ്‍ഫോക്കല്‍ ലേസര്‍ സ്‌കാനിംഗ് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനാണ് തുക. ഇതോടെ ഗവേഷണ മേഖലയില്‍ വലിയ പദ്ധതികള്‍ വിഭാവനം ചെയ്യാനും പുരോഗതി നേടാനും വകുപ്പിന് സാധിക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സുവോളജി വിഭാഗത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 1.68 കോടി രൂപയുടെ ഗ്രാന്റ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും ശാസ്ത്ര, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള (ഫണ്ട് ഫോര്‍ ഇംപ്രൂവ്മെന്റ് ഇന്‍ സയന്‍സ് ആന്റ് ടെക്നോളജി - എഫ്.ഐ.എസ്.ടി) ഗ്രാന്റാണ് ലഭിച്ചത്. അത്യാധുനിക കോണ്‍ഫോക്കല്‍ ലേസര്‍ സ്‌കാനിംഗ് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനാണ് തുക. ഇതോടെ ഗവേഷണ മേഖലയില്‍ വലിയ പദ്ധതികള്‍ വിഭാവനം ചെയ്യാനും പുരോഗതി നേടാനും വകുപ്പിന് സാധിക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
വകുപ്പുകളുടെ അക്കാദമിക, ഗവേഷണ പുരോഗതി വിലയിരുത്തിയാണ് ഗ്രാന്റ് അനുവദിക്കുന്നത്.
എഫ്.ഐ.എസ്.ടി ഉപദേശക സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി ലെവല്‍ ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാന്റ് നല്‍കിയത്. അഞ്ച് വര്‍ഷമാണ് കാലാവധി. സുവോളജി വകുപ്പിനെ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു അഭിനന്ദിച്ചു.
സര്‍വ്വകലാശാലക്ക് അഭിമാന നിമിഷമാണ് ഇതെന്നും ഗവേഷണത്തിന് പ്രഥമ പരിഗണയാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഭൗതിക ശാസ്ത്രത്തിലെ ആവിര്‍ഭാവ പ്രതിഭാസങ്ങളും ക്വാണ്ടം ടെക്‌നോളജിയും എന്ന വിഷയത്തില്‍ നടന്നുവന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പെന്റര്‍ ചെയര്‍ ഓഫ് നാനോ ഇലക്ട്രോണിക്സ് പ്രൊഫസര്‍ സര്‍ മൈക്കിള്‍ പെപ്പര്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രൊഫ. കാന്തിമയി ദാസ് ഗുപ്ത (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ), ഡോ. മധു തലക്കുളം (ഐസര്‍, തിരുവനന്തപുരം), ഡോ. ചെങ്ങ്യു യാന്‍ (ചൈന), തന്‍വീര്‍ ആലം (ഭൂപേന്ദ്ര നാരായണ്‍ മണ്ഡല്‍ യൂണിവേഴ്സിറ്റി, ബിഹാര്‍), പ്രൊഫ. ജിന്‍ ജോസ് (യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, യുകെ), പ്രൊഫ. വിന്‍സെന്റ് മാത്യു (കേരള കേന്ദ്ര സര്‍വ്വകലാശാല), ഡോ. മഞ്ജു പി (കേരള കേന്ദ്ര സര്‍വ്വകലാശാല), ജിന ബെന്നി (യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, യുകെ) വിവിധ സെഷനുകള്‍ നയിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്തു.

Related Articles
Next Story
Share it