സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന-മന്ത്രി വീണാ ജോര്‍ജ്
കാസര്‍കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക്കാരണം കേന്ദ്ര അവഗണനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആസ്പത്രികള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കാസര്‍കോട് ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്രം കഴുത്ത് പിടിച്ച് ഞെരുക്കുമ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് സംസ്ഥാനം. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം പല തന്ത്രങ്ങളും നോക്കി. അത് വിജയിക്കാത്തത് കൊണ്ടാണ് സാമ്പത്തികമായി ഞെരുക്കാന്‍ നോക്കുന്നത്. കേന്ദ്ര അവഗണന എല്ലാ മേഖലയേയും ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.രാവിലെ മംഗല്‍പാടി താലൂക്ക് […]

കാസര്‍കോട്: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക്കാരണം കേന്ദ്ര അവഗണനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ആസ്പത്രികള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കാസര്‍കോട് ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്രം കഴുത്ത് പിടിച്ച് ഞെരുക്കുമ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് സംസ്ഥാനം. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രം പല തന്ത്രങ്ങളും നോക്കി. അത് വിജയിക്കാത്തത് കൊണ്ടാണ് സാമ്പത്തികമായി ഞെരുക്കാന്‍ നോക്കുന്നത്. കേന്ദ്ര അവഗണന എല്ലാ മേഖലയേയും ബാധിക്കുന്നതായും മന്ത്രി പറഞ്ഞു.
രാവിലെ മംഗല്‍പാടി താലൂക്ക് ആസ്പത്രിയിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദര്‍ശം. കാസര്‍കോട് ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ച ശേഷം ബേഡഡുക്ക താലൂക്ക് ആസ്പത്രി സന്ദര്‍ശിച്ചു. എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പം വിവിധ സ്ഥലങ്ങളിലുണ്ടായിരുന്നു. ഒക്ടോബര്‍ ഒന്‍പതിനാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്.
ആസ്പത്രികളിലെ ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തി സത്വര നടപടികള്‍ സ്വീകരിക്കുകയാണ ലക്ഷ്യം.