'കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ, സാമ്പത്തിക നയം ഇന്ത്യയെ ശിഥിലമാക്കും'

നീലേശ്വരം: സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ നയിക്കുന്ന കോണ്‍ഗ്രസ്(എസ്) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തൊഴിലാളി വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസി(ഐ.എന്‍.എല്‍.സി)ന്റെ 13-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 15 മുതല്‍ 17 വരെ കോഴിക്കോട് നടക്കും.സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കോണ്‍ഗ്രസ്(എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് നടത്തിയ പതാക ദിനാചരണം കെ.പി.സി.സി(എസ്) ജനറല്‍ സെക്രട്ടറി അനന്തന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്റര്‍ ഒളവറ അധ്യക്ഷത വഹിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കൈപ്രത്ത് കൃഷ്ണന്‍ […]

നീലേശ്വരം: സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ നയിക്കുന്ന കോണ്‍ഗ്രസ്(എസ്) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തൊഴിലാളി വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലേബര്‍ കോണ്‍ഗ്രസി(ഐ.എന്‍.എല്‍.സി)ന്റെ 13-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 15 മുതല്‍ 17 വരെ കോഴിക്കോട് നടക്കും.
സമ്മേളനത്തിന്റെ പ്രചരണാര്‍ഥം കോണ്‍ഗ്രസ്(എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് നടത്തിയ പതാക ദിനാചരണം കെ.പി.സി.സി(എസ്) ജനറല്‍ സെക്രട്ടറി അനന്തന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.വി. വിജയന്‍ മാസ്റ്റര്‍ ഒളവറ അധ്യക്ഷത വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.എല്‍.സി ജില്ലാ പ്രസിഡണ്ട് ചാര്‍ജുള്ള ജില്ലാ ജനറല്‍ സെക്രട്ടറി പ്രമോദ് കരുവളം, കര്‍ഷക കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി എന്‍. സുകുമാരന്‍, ടി.വി. ഗംഗാധരന്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേയും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തൊഴിലാളികളുടെ അവകാശങ്ങള്‍ നിയമ ഭേദഗതിയിലൂടെ എടുത്ത് മാറ്റിക്കൊണ്ടിരിക്കുന്നതിനെതിരെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കയാണെന്ന് യോഗം വിലയിരുത്തി.

Related Articles
Next Story
Share it