ചകിരിയില്‍ ഉല്‍പാദിപ്പിക്കാം ബയോ എഥനോള്‍ വരെ; ഗവേഷണം തുടങ്ങി

കാസര്‍കോട്: ചകിരിയില്‍ നിന്ന് ലിഗ്‌നോ സള്‍ഫോണേറ്റ്, നാനോ സെല്ലുലോസ്, ബയോ എഥനോള്‍ വരെ നിര്‍മിച്ചെടുക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും സെമിനാറില്‍ സംസാരിച്ച കലവൂര്‍ സി.സി.ആര്‍.ഐയിലെ (സെന്‍ട്രല്‍ കോയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സീനിയര്‍ സയിന്റിഫിക് ഓഫീസര്‍ ഡോ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കത്തിക്കാനും കുഴികള്‍ നികത്താനും മാത്രം ഉപയോഗിച്ചിരുന്ന ചകിരിക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. പരമ്പരാഗതമായി ആറ് മാസം മുതല്‍ 10 മാസം വരെ തേങ്ങയുടെ തൊണ്ട് അഴുക്കിയെടുത്ത് ചകിരി നാരും മറ്റ് ഉല്‍പ്പന്നങ്ങളും […]

കാസര്‍കോട്: ചകിരിയില്‍ നിന്ന് ലിഗ്‌നോ സള്‍ഫോണേറ്റ്, നാനോ സെല്ലുലോസ്, ബയോ എഥനോള്‍ വരെ നിര്‍മിച്ചെടുക്കാമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും സെമിനാറില്‍ സംസാരിച്ച കലവൂര്‍ സി.സി.ആര്‍.ഐയിലെ (സെന്‍ട്രല്‍ കോയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സീനിയര്‍ സയിന്റിഫിക് ഓഫീസര്‍ ഡോ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കത്തിക്കാനും കുഴികള്‍ നികത്താനും മാത്രം ഉപയോഗിച്ചിരുന്ന ചകിരിക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. പരമ്പരാഗതമായി ആറ് മാസം മുതല്‍ 10 മാസം വരെ തേങ്ങയുടെ തൊണ്ട് അഴുക്കിയെടുത്ത് ചകിരി നാരും മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കിയിരുന്ന കേരളത്തിന്റെ സംസ്‌കാരം ഇന്ന് പാടെ മാറിയിരിക്കുന്നു. ഞൊടിയിടയ്ക്കുള്ളില്‍ ഇവയെല്ലാം സാധ്യമാവുന്ന മൊബൈല്‍ ഫൈബര്‍ എക്സ്ട്രാക്ഷന്‍ മെഷീന്‍ കയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കയറ്റുമതിയിലും മുന്നില്‍; വിപണനത്തിലൂടെ ലഭിച്ചത് 3930 കോടി
കയറ്റുമതിയുടെ കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് കയര്‍ ഉല്‍പ്പന്നങ്ങള്‍. ചകിരി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് നൂറിലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന ചകിരിയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ ഇപ്പോഴും വിപണി കണ്ടെത്താനാവുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആകെ 4320 കോടിയും അതിന് ശേഷം 3930 കോടിയും വിദേശ നാണ്യം നേടിത്തന്നത് ചകിരി വിണനത്തിലൂടെയാണ്.
ചകിരിയില്‍ നിന്ന് ജൈവവളവും
ലളിതമായ പ്രക്രിയയിലൂടെ മുപ്പത് ദിവസത്തിനുള്ളില്‍ മികച്ച ജൈവവളമുണ്ടാക്കാം. കയര്‍ ബോര്‍ഡ് ഇത് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തുകഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ജൈവവളത്തിന്റെ ആവശ്യക്കാരായി കേരളത്തിലും പുറത്തും മുന്നോട്ടുവന്നിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ വീടുകളില്‍ തന്നെ ജൈവവളം നിര്‍മിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കയര്‍ ബോര്‍ഡ് തന്നെ മുന്നോട്ടുവെക്കുന്നുണ്ട്.

-നിധീഷ് ഇ.കെ

Related Articles
Next Story
Share it