സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് ജനറൽ ആശുപത്രി, ടാറ്റാ കോവിഡ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില വരുന്ന വിവിധ ചികിത്സാ ഉപകരണങ്ങൾ കൈമാറി

വിദ്യാനഗർ: സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്‍റെ കോവിഡ് ചികിത്സാ സഹായപദ്ധതികളുടെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രി, ടാറ്റാ ട്രസ്റ്റ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില വരുന്ന വിവിധ ചികിത്സാ ഉപകരണങ്ങൾ കൈമാറി. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലുള്ള ചിന്മയ ജന്മ ശതാബ്ദി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ്ഡ് സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., സി.എച്ച്. കുഞംബു, […]

വിദ്യാനഗർ: സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്‍റെ കോവിഡ് ചികിത്സാ സഹായപദ്ധതികളുടെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രി, ടാറ്റാ ട്രസ്റ്റ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില വരുന്ന വിവിധ ചികിത്സാ ഉപകരണങ്ങൾ കൈമാറി. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലുള്ള ചിന്മയ ജന്മ ശതാബ്ദി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചിന്മയ മിഷൻ കേരള റീജിയൻ ഹെഡ്ഡ് സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., സി.എച്ച്. കുഞംബു, എം.എൽ.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റെ് ബേബി ബാലകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ വി.എം. മുനീർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റെ് ഖാദർ ബദരിയ, ഗവ. ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. രാജാറാം, ടാറ്റാ ഹോസ്പിറ്റൽ RMO ഡോ. ശരണ്യ, അഡ്വ. കെ. ശ്രീകാന്ത്, ഡോ. ജനാർദ്ദന നായക്ക്, സംഗീത പ്രഭാകരൻ, ബി. പുഷ്പരാജ്, സവിത ഭട്ട്, ബ്രഹ്മചാരി അഖിലേഷ് ചൈതന്യ തുടങ്ങിയവർ സംബന്ധിച്ചു. കെ. ബാലചന്ദ്രൻ സ്വാഗതവും എ.കെ. നായർ നന്ദിയും പറഞ്ഞു. കോവിഡ് ചികിത്സാ ഉപകരണങ്ങൾ കാസർകോഡ് ജനരൽ ആശുപത്രിക്കുവേണ്ടി സൂപ്രണ്ട് ഡോക്ടർ രാജാറാമും ടാറ്റാ കോവിഡ് ആശുപത്രിക്കുവേണ്ടി ഡോക്ടർ ശരണ്യയും ഏറ്റുവാങ്ങി.

Related Articles
Next Story
Share it