കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ചെര്‍ക്കള-കല്ലടുക്ക, ഹോസ്ദുര്‍ഗ് -പാണത്തൂര്‍ -ഭാഗമണ്ഡലം അടക്കം കേരളത്തിലെ 11 റോഡുകള്‍ ഭാരത് മാതാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

ന്യൂഡെല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ട് വഴി ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ചൊവ്വ -മട്ടന്നൂര്‍ -കൂട്ടുംപുഴ -വളവുപാറ -മാക്കൂട്ടം -വിരാജ്പേട്ട -മടിക്കേരി -മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിംഗ് റോഡ് നിര്‍മിക്കുന്നതിനും തത്വത്തില്‍ […]

ന്യൂഡെല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്രാ എയര്‍പോര്‍ട്ട് വഴി ദേശീയ പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ചൊവ്വ -മട്ടന്നൂര്‍ -കൂട്ടുംപുഴ -വളവുപാറ -മാക്കൂട്ടം -വിരാജ്പേട്ട -മടിക്കേരി -മൈസൂര്‍ വരെയുള്ള റോഡിന്റെ കേരളത്തിലെ സ്ട്രെച്ച് ദേശീയ പാതയായി അപ്ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.

തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. റിംഗ് റോഡ് നിര്‍മിക്കുന്നതിനും തത്വത്തില്‍ അംഗീകാരമായി. 4500 കോടി രൂപയാണ് പദ്ധതി തുക പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക സാധ്യതകള്‍ കൂടി കണക്കിലെടുത്താവും പുതിയ പദ്ധതി വികസിപ്പിക്കുക. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ഈ പദ്ധതി നിര്‍ണായകമാകും.

നാഷണല്‍ ഹൈവേ അഥോറിറ്റി ഏറ്റെടുത്ത് ഫണ്ട് നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഭൂമി ഏറ്റെടുക്കലിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. പദ്ധതിയുടെ മാറ്റങ്ങള്‍ വരുത്തിയ സമ്പൂര്‍ണ പ്രൊജക്ട് റിപ്പോര്‍ട്ട് നേരത്തെ സമര്‍പ്പിച്ചിരുന്നു.

കേരളത്തിലൂടെയുള്ള 11 റോഡുകള്‍ ഭാരത് മാതാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ആലപ്പുഴ (എന്‍.എച്ച് 47) മുതല്‍ ചങ്ങനാശ്ശേരി വാഴൂര്‍ പതിനാലാം മൈല്‍ (എന്‍.എച്ച് 220) വരെ 50 കി.മീ., കായകുളം (എന്‍.എച്ച് 47) മുതല്‍ തിരുവല്ല ജംഗ്ഷന്‍ (എന്‍.എച്ച് 183) 23 കി.മീ, വിജയപുരത്തിനടുത്തുള്ള ജംഗ്ഷന്‍ (എന്‍. എച്ച് 183) മുതല്‍ ഊന്നുക്കലിനടുത്തുള്ള ജംഗ്ഷന്‍ വരെ (എന്‍. എച്ച് 85 ) 45 കി.മീ., പുതിയ നാഷണല്‍ ഹൈവേയായ കല്‍പ്പറ്റയ്ക്കടുത്തുള്ള ജംഗഷന്‍ (എന്‍. എച്ച് 766) മുതല്‍ മാനന്തവാടി വരെ 50 കി.മീ., എന്‍.എച്ച് 183 എ യുടെ ദീര്‍ഘിപ്പിക്കല്‍ ടൈറ്റാനിയം ചവറ വരെ (എന്‍.എച്ച് 66 ) 17 കി.മീ., എന്‍. എച്ച് 183 എ യെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എന്‍.എച്ച് ളാഹ ക്കടുത്തുള്ള ഇലവുങ്കലില്‍ 21.6 കി.മീ., തിരുവനന്തപുരം തെന്‍മലയെ ബന്ധിപ്പിക്കുന്ന 72. കിമീ, ഹോസ്ദുര്‍ഗ് പാണത്തൂര്‍ ഭാഗമണ്ഡലം മടിക്കേരി (കേരളത്തിലൂടെ പോകുന്ന റോഡ്) 57 കി.മീ., ചെര്‍ക്കള കല്ലടുക്ക (കേരളത്തിലൂടെ പോകുന്ന റോഡ്) 28 കി.മീ., വടക്കാഞ്ചേരി പൊള്ളാച്ചി ബന്ധിപ്പിക്കുന്ന റോഡ്, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞം കരമനകളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാതാ പദ്ധതി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നത്.

കേരളത്തിലെ 12 റോഡുകള്‍ നാഷണല്‍ ഹൈവേകളായി പ്രഖ്യാപിക്കുന്നതിന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ പ്രാരംഭ അനുമതി നല്‍കിയിരുന്നതും അതനുസരിച്ച് ഡീറ്റെയില്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ അലയിന്റ്മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പുതിയ റോഡുകള്‍ ഉടന്‍ അപ്ഗ്രേഡ് ചെയ്യില്ലെന്ന തീരുമാനം എന്‍.എച്.എ.ഐ അറിയിച്ചിരുന്നു. തുടര്‍ന്ന് ട്രാഫിക് കൂടുതലുള്ള റോഡുകള്‍ അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറിയുമായി കൊച്ചിയിലും ചര്‍ച്ച നടത്തിയിരുന്നു.

രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ് , ചീഫ് സെക്രട്ടറി വി.പി. ജോയ്, റസിഡന്റ് കമ്മീഷണര്‍ സഞ്ജയ് ഗാര്‍ഗ് എന്നിവരും കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it