കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനനികുതി കുറയ്ക്കണം; മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കമമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. ഇതിന് മുന്നോടിയായി വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം […]

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കമമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 16ന് രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും.

ഇതിന് മുന്നോടിയായി വാര്‍ഡ് തലത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. 16ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയുടെ പേരില്‍ ഈടാക്കുന്ന അമിത നികുതിക്കെതിരെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിന് ശേഷം വിവധതലങ്ങളില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. നികുതിയില്‍ ഇളവ് വരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം എന്ന് അദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it