കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കുന്നു-പി.കെ ഫൈസല്‍

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക അരാജകത്വം കൊണ്ടും വിലക്കയറ്റം കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു.മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡണ്ട് ഡി. എം.കെ മുഹമ്മദ് നയിക്കുന്ന വാഹന പ്രചരണ ജാഥ കുഞ്ചത്തൂരില്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഉമ്മര്‍ ഷാഫി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കര്‍ണാടക മുന്‍മന്ത്രി രമാനാഥ റൈ മജ്ജല്‍ പള്ളയില്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് മുഖ്യ […]

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക അരാജകത്വം കൊണ്ടും വിലക്കയറ്റം കൊണ്ടും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡണ്ട് ഡി. എം.കെ മുഹമ്മദ് നയിക്കുന്ന വാഹന പ്രചരണ ജാഥ കുഞ്ചത്തൂരില്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഉമ്മര്‍ ഷാഫി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കര്‍ണാടക മുന്‍മന്ത്രി രമാനാഥ റൈ മജ്ജല്‍ പള്ളയില്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. കര്‍ണാടക കോണ്‍ഗ്രസ് നേതാവും ഓവര്‍സീസ് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ആരതി കൃഷ്ണ, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ജെ.എസ് സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാര്‍, നേതാക്കളായ കെ. ല ക്ഷ്മണ പ്രഭു, മനാഫ് നുള്ളിപ്പാടി, പി. സോമപ്പ, സദാശിവ, ദിവാകര എസ്.ജെ, ബി.കെ മുഹമ്മദ്, ഉമ്മര്‍ ബോര്‍ക്കള, ഇക്ബാല്‍ കളിയൂര്‍, ഖാദര്‍ ഉപ്പള, ഇര്‍ഷാദ് മഞ്ചേശ്വരം, ഹനീഫ്, ഖലീല്‍ ഭജല്‍, മണികണ്ഠന്‍ ഓമ്പയില്‍, ഫസല്‍ റഹ്മാന്‍ പെരിയ സംസാരിച്ചു.

Related Articles
Next Story
Share it