ദി കേരള സ്റ്റോറിക്ക് 10 മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശത്തോടെ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി

ന്യൂഡല്‍ഹി: വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചുവെങ്കിലും പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചു.ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം എന്നിവിടങ്ങളില്‍ മാറ്റം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്നിടത്ത് നിന്ന് […]

ന്യൂഡല്‍ഹി: വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചുവെങ്കിലും പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം എന്നിവിടങ്ങളില്‍ മാറ്റം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ 'ഇന്ത്യന്‍' എന്നത് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കടുത്ത പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍ രംഗത്തെത്തിയത് വിഷയം കൂടുതല്‍ വഷളാക്കി. മതം മാറി കേരളത്തില്‍ നിന്ന് ഐ.എസില്‍ പോയവരുടെ എണ്ണം 32000 അല്ല അതിലധികം ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രതികരണം കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇങ്ങനെയുള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതാണ് ഈ സിനിമയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് ഈ സിനിമയെന്നും വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.

Related Articles
Next Story
Share it