ലക്ഷദ്വീപിന് വേണ്ടി കേരളം ഒറ്റക്കെട്ട്; തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണയ്ക്കും

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും രാജ്യവ്യാപകമായും പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് പ്രത്യേക പ്രമേയം അവതരിപ്പിക്കുക. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ചക്ക് നാളെ തുടക്കമാകും. ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ […]

തിരുവനന്തപുരം: ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ കേരളത്തിലും രാജ്യവ്യാപകമായും പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് പ്രത്യേക പ്രമേയം അവതരിപ്പിക്കുക.

ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. അതേസമയം നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ചക്ക് നാളെ തുടക്കമാകും. ഭരണപക്ഷത്ത് നിന്നും സിപിഎം വിപ്പ് കൂടിയായ കെ കെ ശൈലജയാണ് ചര്‍ച്ച തുടങ്ങിവെക്കുക. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുന്നത്.

ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തിരപ്രമേയം കൊണ്ടുവരുന്നുണ്ടെങ്കില്‍ അതാകും നാളെത്തെ ആദ്യനടപടി. അതിന് ശേഷമാകും ലക്ഷദ്വീപ് പ്രമേയം. അടിയന്തിരപ്രമേയം ഇല്ലെങ്കില്‍ പ്രമേയത്തോടെ സഭാ നടപടി ആരംഭിക്കും.

Related Articles
Next Story
Share it