സംസ്ഥാനത്ത് സിമന്റ്, കമ്പി വില കുതിക്കുന്നു; നടപടിയുമായി സര്‍ക്കാര്‍; മന്ത്രി പി.രാജീവ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണ മേഖലയിലെ വിലക്കയറ്റം തടയുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. സിമന്റ്, കമ്പി വില കുതിക്കുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. വ്യവസായ മന്ത്രി പി.രാജീവ് ആണ് യോഗം വിളിച്ചത്. വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ രംഗത്തെത്തിയത്. ജൂണ്‍ 01 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണ മേഖലയിലെ വിലക്കയറ്റം തടയുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. സിമന്റ്, കമ്പി വില കുതിക്കുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചു. വ്യവസായ മന്ത്രി പി.രാജീവ് ആണ് യോഗം വിളിച്ചത്. വില ക്രമാതീതമായി വര്‍ധിക്കുന്നത് നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ജൂണ്‍ 01 ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സിമന്റ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ചിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പിയുടെ വില വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നത് നിര്‍മാണ മേഖലയെ ബാധിക്കുന്നുണ്ട്. അതിനിടെയാണ് വിലക്കയറ്റവും ആശങ്കയുണ്ടാക്കുന്നത്.

Related Articles
Next Story
Share it