പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്ന് മോഹന്‍ലാല്‍; 'പ്രിയ സഖാവ്, കേരളം കരുത്തോടെ തിളങ്ങട്ടെ' എന്ന് കമല്‍ ഹാസന്‍; രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് എന്ന് ദിലീപ്; എന്റെ സഹോദരന് ആശംസകള്‍ എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍; പിണറായി സര്‍ക്കാര്‍ 2.0 വിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റ ഇടതുസര്‍ക്കാരിന് ആശംസ നേര്‍ന്ന് പ്രമുഖര്‍. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, കമല്‍ ഹാസന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആശംസ അറിയിച്ചിരുന്നു. 'പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് […]

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റ ഇടതുസര്‍ക്കാരിന് ആശംസ നേര്‍ന്ന് പ്രമുഖര്‍. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, കമല്‍ ഹാസന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആശംസ അറിയിച്ചിരുന്നു.

'പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.' മോഹന്‍ലാല്‍ കുറിച്ചു. രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക്, വികസനത്തിന്, ചുക്കാന്‍ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയന്‍ സാറിനും മറ്റു പുതിയ മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'പ്രിയ സഖാവ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന മുന്‍ഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം. ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. വരും അഞ്ചുവര്‍ഷക്കാലം കേരളം കൂടുതല്‍ കരുത്തോടെ തിളങ്ങട്ടെ' എന്ന് നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പിണറായി വിജയന് ആശംസകള്‍ അറിയിച്ചു. എന്റെ സഹോദരന് ആശംസകള്‍ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ദൃഢ നിശ്ചയവും സ്ഥിരോത്സാഹവും ജനങ്ങള്‍ക്ക് സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും കാരണമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പിണറായി വിജയന്‍ തുടര്‍ച്ചയായ രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യം ഘടകക്ഷി നേതാക്കള്‍ പിന്നാലെ അക്ഷരമാല ക്രമത്തിലായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 250 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

Related Articles
Next Story
Share it